Friday, February 13, 2026
Latest:
KeralaTop News

മുഖ്യമന്ത്രിയുടെ വിദേശയാത്ര ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ; വേണ്ടിവന്നാൽ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് അൻവർ

Spread the love

തിരുവനന്തപുരം: ഡിഎംകെ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായി പി വി അന്‍വര്‍ നിയമസഭയിലേക്ക്. മുഖ്യമന്ത്രിക്കെതിരെയും പൊലീസിനെതിരെയും വീണ്ടും വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് പി വി അന്‍വര്‍ നിയമസഭയിലേക്ക് എത്തിയത്. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നു. അദ്ദേഹം പോകുന്നത് ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ വേണ്ടിയാണ്. വേണ്ടിവന്നാൽ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും അന്‍വര്‍ വെല്ലുവിളിച്ചു.