സിപിഐഎമ്മിന് ആര്‍എസ്എസ് മനസ്’, സഭയില്‍ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ
സിപിഐഎം – ആര്‍എസ്എസ് ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ നിയമസഭയില്‍. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ച് വിഭജിക്കുന്ന ആര്‍എസ്എസ് തന്ത്രമാണ് സിപിഐഎം പുലര്‍ത്തുന്നതെന്ന് രമ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കി വര്‍ഗീയ മുതലെടുപ്പിന് ശ്രമിച്ചത് അതിന്റെ ഉദാഹരണമാണെന്നും രമ ചൂണ്ടിക്കാട്ടി.
ടി.പി ചന്ദ്രശേഖരന്റെ, എന്റെ ജീവിത സഖാവിന്റെ കൊലപാതകം വര്‍ഗീയ കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് മാഷ അള്ള സ്റ്റിക്കര്‍ ഒട്ടിച്ച വാഹനം കൊണ്ടുപോയത്. ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഏടാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അരങ്ങേറിയത്. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ എംപിയെ സമ്മാനിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഏജന്റായി എഡിജിപിയെ ഉപയോഗപ്പെടുത്തിയതിന്റെ തെളിവ് കൂടിയാണ് അത്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പിവി അന്‍വര്‍ രാഷ്ട്രീയാരോപണം ഉന്നയിക്കുന്നതു വരെ ഒരു അന്വേഷണം നടത്തുന്നതിനോ വിശദീകരണം ആവശ്യപ്പെടുന്നതിനോ വിശദീകരണം ആവശ്യപ്പെടുന്നതിനോ പോലും തയാറായിരുന്നില്ല – കെകെ രമ വിശദമാക്കി.