Thursday, April 10, 2025
KeralaTop News

മൊബൈൽ താഴെ വീണു, കൊല്ലത്ത് പതിമൂന്നുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദ്ദനം

Spread the love

മൊബൈൽ ഫോൺ താഴെ വീണതിന് പതിമൂന്നുകാരിക്ക് പിതാവിന്റെ ക്രൂരമർദ്ദനം. കൊല്ലം പള്ളിത്തോട്ടം ഡോൺബോക്‌സോ നഗറിൽ ഡിബിൻ ആരോഗ്യനാഥിനെ പൊലീസ് പിടികൂടി. കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹോദരന്‍ മൊബൈലില്‍ പകര്‍ത്തി പൊലീസിന് നല്‍കുകയായിരുന്നു.

അബദ്ധത്തില്‍ ഫോണ്‍ കയ്യില്‍ നിന്ന് താഴെ വീഴുകയായിരുന്നുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദന ദൃശ്യങ്ങള്‍ സഹോദരനാണ് പകർത്തിയത്. ഇത് പകർത്തി അമ്മയ്ക്ക് അയച്ചുകൊടുക്കാനാണ് പിതാവ് നിർദേശിച്ചത്. കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിലാണ്.