താമസിക്കുന്നത് 20,000 ആളുകൾ; ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടം ഇതാണ്
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയം. 39 നിലകളിലായി ആയിരക്കണക്കിന് ഹൈ-എൻഡ് റെസിഡൻഷ്യൽ അപ്പാർട്ടുമെൻ്റുകൾ ഇത്രേം പ്രത്യേകതകൾ നിറഞ്ഞതാണ് ചൈനയിലെ ക്വിയാൻജിയാങ് സെഞ്ച്വറി സിറ്റിയിൽ സ്ഥിതി ചെയ്യുന്ന റീജൻ്റ് ഇൻ്റർനാഷണൽ.
675 അടിയിൽ ‘S’ ആകൃതിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഒരു ആഡംബര ഹോട്ടൽ ആക്കാനാണ് ഇവ നിർമ്മിച്ചതെങ്കിലും പിന്നീട് വലിയ റെസിഡൻഷ്യൽ അപ്പാർട്ടുമെൻ്റുകളാക്കി മാറ്റുകയായിരുന്നു. ഏകദേശം 30,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ കെട്ടിടത്തിൽ 20,000 ത്തോളം വരുന്ന ആളുകളാണ് താമസിക്കുന്നത്. ഭീമൻ ഫുഡ് കോർട്ട്, നീന്തൽക്കുളങ്ങൾ, പലചരക്ക് കടകൾ, ബാർബർ ഷോപ്പുകൾ, നെയിൽ സലൂണുകൾ തുടങ്ങി കഫേകൾ വരെ ഈ കെട്ടിടത്തിനകത്തുണ്ട്. താമസക്കാർക്ക് ആവശ്യമായതെല്ലാം കെട്ടിടത്തിനുള്ളിൽ നിന്ന് തന്നെ ലഭിക്കുന്നതിനാൽ പുറത്തേക്ക് പോകേണ്ട ആവശ്യവും വരുന്നില്ല.
കെട്ടിടം ‘സെല്‍ഫ് കണ്‍ടെയ്ന്‍ഡ് കമ്യൂണിറ്റി’ എന്നാണ് പറയപ്പെടുന്നത്. 10,000 പേര്‍ക്ക് കൂടി ഇനിയും ഇവിടെ താമസിക്കാൻ കഴിയും. ഭീമാകാരമായ കെട്ടിടത്തിന്റെ വിഡിയോ എക്‌സില്‍ ഏകദേശം 60,000 കാഴ്ചക്കാരെ നേടിയിട്ടുണ്ട്.