പ്രതിപക്ഷത്തിന്റെ ഒപ്പം ഇരിക്കില്ല, സ്വതന്ത്ര ബ്ലോക്ക് തന്നില്ലെങ്കിൽ തറയിൽ ഇരിക്കും; പിവി അൻവർ എംഎൽഎ
നിയമസഭയിൽ സ്വതന്ത്ര ബ്ലോക്ക് തന്നില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പിവി അൻവർ എംഎൽഎ. ഇന്ന് സഭയിൽ എത്തില്ല പകരം നാളെ നടക്കുന്ന നിയമസഭാസമ്മേളനത്തിൽ ജീവനുണ്ടെങ്കിൽ പങ്കെടുക്കുമെന്നും പിവി അൻവർ പറഞ്ഞു.
പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനി സീറ്റ് തരാതിരിക്കാനാണ് തീരുമാനം എങ്കില്‍ തറയിൽ ഇരിക്കാനാണ് തന്‍റെ തീരുമാനം. തറ അത്ര മോശം സ്ഥലമല്ലെന്നും പിവി അൻവര്‍ പറഞ്ഞു. എഡിജിപിയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു വേണ്ടത്.ഡിജിപി ആദ്യം കൊടുത്ത റിപ്പോർട്ട് സസ്‌പെൻഡ് ചെയ്യണമെന്നതായിരുന്നു. അത് മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്താൻ നിർബന്ധിക്കുകയായിരുന്നു. പാലക്കാടും ചേലക്കരയിലും സ്ഥാനാർത്ഥിയെ നിർത്തുന്നത് പ്രവർത്തകരുടെ ആഗ്രഹം നോക്കിയാണെന്നും പിവി അൻവർ കൂട്ടിച്ചേർത്തു.
അതേസമയം, നിയമസഭയിൽ ഇന്നലെ പ്രതിപക്ഷം നടത്തിയ കയ്യാങ്കളിയിൽ പാർലമെൻററി കാര്യമന്ത്രി എംബി രാജേഷ് പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷം സഭാചട്ടം ലംഘിച്ചെന്നും ഐ സി ബാലകൃഷ്ണൻ, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, സജീവ് ജോസഫ് എന്നിവർ സ്‌പീക്കറുടെ ഡയസിൽ കയറിഇവരെ താക്കീത് ചെയ്‌ത് നടപടിയെടുക്കണമെന്നും എംബി രാജേഷ് പറഞ്ഞു.