ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്, ഒമർ അബ്ദുള്ള മുഖ്യമന്ത്രി ആയേക്കും
പതിറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലേക്ക്. ഒമർ അബ്ദുള്ള തന്നെ മുഖ്യമന്ത്രി ആയേക്കും. നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള ബുദ്ഗാം മണ്ഡലത്തിൽ നിന്നും മികച്ച വിജയം നേടി. പിഡിപിയുടെ സെയ്ദ് മുന്ദാസിർ മെഹ്ദിയെ 18000 വോട്ടിനാണ് ഒമറിൻ്റെ വിജയം.
ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിൻ്റെ മുന്നേറ്റം ആഘോഷിച്ച് നാഷണൽ കോൺഫറൻസ് പ്രവർത്തകർ. പാട്ടുപാടിയും നൃത്തം ചെയ്തുമാണ് നാഷണൽ കോൺഫറൻസ് പ്രവർത്തകർ ശ്രീനഗറിൽ ആഹ്ലാദം പങ്കുവെച്ചത്.
ബിജെപിയുടെ ലീഡ് ജമ്മു മേഖലയിൽ മാത്രം ഒതുങ്ങി. എഞ്ചിനിയർ റഷീദിന്റെ പാർട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. മെഹ്ബൂബ മുഫ്തിയുടെ പിഡിപി രണ്ടു സീറ്റിൽ ഒതുങ്ങി. കശ്മീരിൽ മത്സരിച്ച രണ്ടിടത്തും ഒമർ അബ്ദുല്ല മുന്നേറുകയാണ്. മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ തോറ്റു.കുൽഗാമയിൽ സിപിഎം നേതാവ് തരിഗാമി മുന്നിലാണ്.
ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു നിയോജക മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടി വിജയിച്ചു. ദോദ മണ്ഡലത്തിലാണ് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മെഹ്‌റാജ് മാലിക്കാണ് വിജയിച്ചത്. ബിജെപിയുടെ ഗജയ് സിങ് റാണയെയാണ് മെഹ്‌റാജ് മാലിക്ക് പരാജയപ്പെടുത്തിയത്. 4770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മെഹ്‌റാജ് മാലിക്കിന്റെ വിജയം.