‘ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ എത്തും’; സച്ചിൻ പൈലറ്റ്
ജമ്മു കാശ്‌മീർ, ഹരിയാന നിയമസഭകളിലേക്കുള്ള വോട്ടെണ്ണൽ തുടങ്ങി. ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് സച്ചിൻ പൈലറ്റ്. രാജസ്ഥാനിലെ ടോങ്കിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു.
ലഭിച്ച വിവരങ്ങൾ അനുസരിച്ച്, ഹരിയാനയിൽ ഞങ്ങൾ മികച്ച ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ പോകുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ 10 വർഷമായി ഞങ്ങൾ ഹരിയാനയ്ക്ക് വേണ്ടി ചെയ്‌ത സേവനത്തിന്റെ കാര്യത്തിൽ ആത്മവിശ്വാസമുണ്ട്, അതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ മൂന്നാം തവണയും സർക്കാർ രൂപീകരിക്കുമെന്ന് എനിക്ക് പറയാൻ കഴിയും’ മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പറഞ്ഞു.