ഏതു പ്രശ്നങ്ങളിലും ഇടതുപക്ഷ പരിഹാരമുണ്ടാവണം; ADGPക്കെതിരെ ഉണ്ടായത് ശിക്ഷ നടപടി’; വി എസ് സുനിൽ കുമാർ
എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുത്തതിൽ പ്രതികരിച്ച് വി എസ് സുനിൽ കുമാർ. ഇടതുപക്ഷ സർക്കാരിന് യോജിക്കാത്ത നിലപാടാണ് ആ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സുനിൽ കുമാർ പറഞ്ഞു. സിപിഐ വളരെ ശക്തമായ രാഷ്ട്രീയ അഭിപ്രായം പറയുകയുണ്ടായി എന്ന് ഏതെങ്കിലും തരത്തിൽ സമ്മർദ്ദം ഉപയോഗിക്കുന്നില്ല നിലപാടാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി എടുത്ത സമീപനം ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമ്പോൾ അന്വേഷണം നടത്തി മാത്രമേ നടപടി എടുക്കാൻ കഴിയുമെന്ന് നിലപാടെടുത്തു. അതിനോട് യോജിക്കുന്നു. റിപ്പോർട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ഞായറാഴ്ച ആയിട്ട് പോലും എഡിജിപിയെ തൽസ്ഥാനത്തുനിന്ന് മാറ്റി. ഇത് ഇടതുപക്ഷ സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ഉണ്ടായ സംശയം അകറ്റാൻ നടപടി ഇടയാക്കിയെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു.
ആർഎസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക എന്നതായിരിക്കണം കേരളത്തിലെ ഇടതുപക്ഷ സർക്കാർ. ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയതിൽ എഡിജിപിയെ മാറ്റണമെന്ന് സിപിഐയുടെ മാത്രം ആവശ്യമല്ലെന്ന് സുനിൽ കുമാർ പറഞ്ഞു. ഏതു പ്രശ്നങ്ങളിലും ഇടതുപക്ഷ പരിഹാരമുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. വൈകിയോ വൈകിയില്ലേ എന്നതിന് പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
എഡിജിപി എന്ന പദവി പ്രധാന പദവിയാണ്. പക്ഷേ അദ്ദേഹത്തിന് നൽകിയ ഉയർന്ന ചുമതലയിൽ നിന്ന് മാറ്റിയത് ശിക്ഷണ നടപടിയാണെന്ന് സുനിൽ കുമാർ പറഞ്ഞു. ആർഎസ്എസിന്റെ നേതാക്കളുമായി പല പ്രാവശ്യം കൂടിക്കാഴ്ച നടത്തുന്നത് ഇടതു സർക്കാരിന് ഭൂഷണമല്ല. തൃശൂർ പൂരം കലക്കിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ട് അതിൽ അന്നും ഇന്നും ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയകൂടാലോചനയുണ്ടെന്ന് മുഖ്യമന്ത്രിയും അംഗീകരിക്കുന്നു. ഉണ്ടായ വീഴ്ചയും പരിഗണിച്ചുകൊണ്ടാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വി എസ് സുനിൽ കുമാർ പറഞ്ഞു.