ലഹരിയിൽ മുങ്ങി കൊച്ചി; സെപ്റ്റംബറിൽ മാത്രം രജിസ്റ്റർ ചെയ്തത് 137 കേസുകൾ
കോളജ് വിദ്യാർത്ഥികൾ, സിനിമാക്കാർ, IT പ്രൊഫഷാണൽസ് എന്നിവരെ ലക്ഷ്യമിട്ടാണ് കൊച്ചിയിലെ ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നത്. പ്രത്യേക പരിശോധനകൾ പോലീസും എക്സൈസും കൂടുതൽ ശക്തമാക്കും.
ഇന്നലെ കൊക്കയിനുമായാണ് കൊച്ചിയിൽ നിന്ന് ഗുണ്ട നേതാവ് ഓം പ്രകാശ് പോലിസ് പിടികൂടിയത്. ഇന്നലെയാണ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ഒരു ആഢംബര ഹോട്ടലില്‍ നിന്ന് ഓംപ്രകാശിനെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുത്തത്. ലഹരി കൈവശം വെച്ചതായിരുന്നു കേസ്. ഓംപ്രകാശിനെതിരെ ആരോപണങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് ഇയാളുടെ അഭിഭാഷകന്‍ പ്രതികരിച്ചു.
ലഹരിയിൽ മുങ്ങി കൊച്ചി നഗരം. സെപ്റ്റംബറിൽ മാത്രം രജിസ്റ്റർ ചെയ്ത് 137 നർകോട്ടിക് കേസുകളാണ് രജിസ്ട്രർ ചെയ്തത്. പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി.
83.ഗ്രാം MDMA, കിലോ കണക്കിന് കഞ്ചാവ്, സിന്തറ്റിക് ടാബ്ലറ്റുകൾ അങ്ങനെ നീളുന്നു കഴിഞ്ഞ മാസം കൊച്ചി നഗരത്തിൽ പിടികൂടിയ ലഹരിയുടെ കണക്ക്. 137 കേസുകളിലായി 153 പേരെ അറസ്റ്റ് ചെയ്തു. അപ്പോഴും ലഹരിയുടെ ഒഴുക്കിന് കുറവില്ല.
പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിന്റെ മുറി സന്ദര്‍ശിച്ചു എന്നാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്നലെ ഹോട്ടലിലെ രജിസ്റ്റര്‍ പരിശോധിച്ച ഘട്ടത്തിലാണ് ഇതില്‍ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും പേര് ശ്രദ്ധയില്‍ പെട്ടത്. ചോദ്യം ചെയ്യലില്‍ ഇരുവരും തന്നെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഓം പ്രകാശ് സ്ഥിരീകരിക്കുകയും ചെയ്തു. ഏത് പശ്ചാത്തലത്തിലാണ് ഈ സിനിമ താരങ്ങള്‍ക്ക് ക്രിമിനലായ ഓംപ്രകാശുമായി ബന്ധം എന്നതാണ് ഉയരുന്ന ചോദ്യം. സിനിമാ മേഖലയിലേക്കും കേസിന്റെ അന്വേഷണം നീളും എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എന്നാല്‍, താരങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ലഹരിക്കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നില്ല.