Monday, January 27, 2025
KeralaTop News

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ്; ‘പാലക്കാട്ടുകാർ വരട്ടെ’; രാഹുൽ മാങ്കൂട്ടത്തിൽ വേണ്ടെന്ന് ഒരു വിഭാഗം

Spread the love

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കോൺ​ഗ്രസിലെ ഒരു വിഭാഗം. പാലക്കാട്ടുകാർ വരട്ടെയെന്നാണ് അഭിപ്രായം. രാഹുലിന് മണ്ഡലത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ധാരണ ഉണ്ടാകില്ലെന്ന് വിമർശനം. എതിർപ്പ് മറികടന്ന് സ്ഥാനാർഥി ആക്കിയാൽ പ്രതിഷേധം ഉയർത്താനാണ് തീരുമാനം.

ഡോ. പി സരിനോ വിടി ബൽറാമോ സ്ഥാനാർഥി ആകുന്നതിൽ വിയോജിപ്പില്ലെന്ന് ഒരു വിഭാ​ഗം വ്യക്തമാക്കുന്നു. അതേസമയം വിഡി സതീശന്റെ പിന്തുണ രാഹുൽ മാങ്കൂട്ടത്തിലിനാണ്. കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ എന്നിവരാണ് കോൺഗ്രസിന്റെ പട്ടികയിലുള്ളത്. സിപിഐഎമ്മിൽ വി വസീഫും ബിജെപിയിൽ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരും പരിഗണനയിൽ ഉണ്ട്.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചരണം തുടങ്ങാനാണ് സിപിഐഎം തീരുമാനം. ണ്ടുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കും . അതിനു മുന്നേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുന്നേറ്റം ഉണ്ടാക്കാനാണ് ശ്രമം. കോൺഗ്രസിലും സ്ഥാനാർഥികളെ കുറിച്ച് ആലോചന തുടങ്ങിയെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മുന്നിലെത്തിയ ബിജെപിയും വലിയ പ്രതീക്ഷയിലാണ്. രണ്ടു മണ്ഡലങ്ങളിലും ത്രികോണ മത്സരം എന്നതാണ് വിലയിരുത്തൽ.