NationalTop News

ചെന്നൈയിലെ വ്യോമസേന എയർഷോ കാണാൻ എത്തിയ 5 പേർ കുഴഞ്ഞുവീണ് മരിച്ചു

Spread the love

13 ലക്ഷത്തിലധികം പേരാണ് ബീച്ചിൽ ഇന്ത്യൻ വ്യോമസേനയുടെ എയർഷോ കാണാൻ ചെന്നൈ മറീന ബീച്ചിൽ തടിച്ചു കൂടിയത്. 11 മണിക്ക് വ്യോമാഭ്യാസം തുടങ്ങിയതോടെ ചൂട് കനത്തു. ഇതിനിടെ സൂര്യാഘാതം ഏറ്റും നിർജലീകരണം മൂലവും അഞ്ച് പേരാണ് മരണപ്പെട്ടത്. മരിച്ച അഞ്ചുപേരും പുരുഷന്മാരാണ്. കുഴഞ്ഞുവീണ 200 ഓളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എയർഷോ കഴിഞ്ഞ് ബീച്ചിൽ നിന്ന് പുറത്തുകടക്കാൻ പലർക്കും വേണ്ടി വന്നത് മൂന്നും നാലും മണിക്കൂറുകളാണ്. സംസ്ഥാന സർക്കാറിന്റെ വീഴ്ചയാണ് 5 പേരുടെ ജീവൻ നഷ്ടമാക്കിയതെന്ന് എഐഎഡിഎംകെയും, സംസ്ഥാന ബിജെപി നേതാക്കളും കുറ്റപ്പെടുത്തി.

അതേസമയം, ഷോയ്ക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു എന്ന് ആരോഗ്യവകുപ്പ് മന്ത്രി സുബ്രഹ്മണ്യൻ പറഞ്ഞു. നേവിയുടെയും സംസ്ഥാന സർക്കാരിന്റെയും മെഡിക്കൽ സംഘങ്ങൾ സജ്ജമായിരുന്നു. രാവിലെ 11 മണിക്ക് ഷോ തുടങ്ങാനുള്ള തീരുമാനം വ്യോമസേനയുടേത് മാത്രം ആയിരുന്നുവെന്നും മന്ത്രി പറയുന്നു. മരിച്ച അഞ്ചു പേരുടെ കുടുംബങ്ങൾക്കും സർക്കാർ ധനസഹായം നൽകും.