പി വി അൻവറിനെ പാർട്ടിയിൽ എടുക്കില്ലെന്ന് DMK
പി വി അൻവറിനെ പാർട്ടിയിൽ എടുക്കില്ലെന്ന് DMK. അൻവറുമായി രാഷ്ട്രീയ ചർച്ച നടത്തിയില്ലെന്ന് ഡിഎംകെ നേതാവ് TKS ഇളങ്കോവൻ പറഞ്ഞു. അൻവറിനെ DMKയിൽ എടുക്കില്ല. വിഷയത്തിൽ പാർട്ടിക്കുള്ളിലും ചർച്ചകൾ നടന്നിട്ടില്ലെന്നും ഡിഎംകെ നേതാവ് ഇളങ്കോവൻ പറഞ്ഞു.
കേരളത്തിൽ ഡിഎംകെക്ക് സ്വന്തമായി സംഘടനാ ശക്തിയുണ്ട്. പി വി അൻവർ വിഷയത്തിൽ ഉടൻ തീരുമാനം വേണ്ടെന്ന നൈലപാടിലാണ് ഡിഎംകെയെന്നും ഇളങ്കോവൻ പ്രതികരിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് അൻവർ നേരത്തെ പ്രതികരിച്ചിരുന്നു.
അത് നിയമവിദഗ്ദ്ധരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ.) ഒരു സോഷ്യല്‍ മൂവ്‌മെന്റാണെന്നും അതിന്റെ കാര്യത്തില്‍ ആശയക്കുഴമില്ലെന്നും അന്‍വര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മഞ്ചേരിയിൽ നടക്കുന്ന യോഗത്തിൽ സാധാരണക്കാരായ മനുഷ്യരുണ്ടാകും. തന്നെ സംബന്ധിച്ച് സാധാരണക്കാരായ മനുഷ്യരാണ് പ്രബല നേതാക്കളെന്നും അദ്ദേഹം പ്രതികരിച്ചു.
മതേതരസമൂഹത്തിന് വിശ്വസിക്കാന്‍ കഴിയുന്ന നേതാവാണ് എം.കെ.സ്റ്റാലിന്‍. പരിപാടികള്‍ കാണാനും നിരീക്ഷിക്കാനും മതേതര സ്വഭാവമുള്ള ഉത്തരവാദിത്വപ്പെട്ടവര്‍ ഉണ്ടാകും. എന്നാല്‍ നേതാക്കള്‍ വേദിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയങ്ങള്‍ സമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു നെറ്റ്വര്‍ക്ക് സിസ്റ്റം ഉണ്ടാകും. ആദ്യം യോഗം വിളിച്ചത് മലപ്പുറം ജില്ലയിലാണ്. ഇതി 13 ജില്ലകളിലും ഈ ആശയം ജനങ്ങളിലേക്ക് എത്തിക്കാന്‍ പൊതുസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.