NationalTop News

അഞ്ച് ദിവസത്തെ സന്ദർശനം; മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിൽ

Spread the love

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിൽ എത്തി. ഇന്നുമുതൽ 10 വരെയാണ് മുയിസുവിന്റെ സന്ദർശനത്തിനായാണ് ഇന്ത്യയിലെത്തിയത്. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് മുയിസുവിനെ സ്വീകരിച്ചു. രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി മുയിസു കൂടിക്കാഴ്ച നടത്തും.

ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുയിസു എത്തിയിരുന്നുവെങ്കിലും അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. ഇന്ത്യയും മാലദ്വീപിനും ഇടയിലുള്ള ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ചർച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലും വിവിധ ബിസിനസ് പരിപാടികളിൽ മുയിസു പങ്കെടുക്കും.

മുയിസുവിന്റെ ചൈനാ അനുകൂല നിലപാടുകളിൽ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ മാലദ്വീപ് മന്ത്രിമാർ സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവച്ച കുറിപ്പുകൾ വൻ വിവാദമാണ് ഉയർത്തിയിരിക്കുന്നത്. മന്ത്രിമാരുടെ പരാമർശത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധം ഉയർന്നിരുന്നു.