Wednesday, March 11, 2026
Latest:
KeralaTop News

പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു

Spread the love

പ്രശസ്ത റേഡിയോ പ്രക്ഷേപകൻ എം രാമചന്ദ്രൻ (89) അന്തരിച്ചു. തിരുവനന്തപുരം എസ്.കെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മാസങ്ങളായി ചികിത്സയിൽ ആയിരുന്നു.

ദീർഘകാലം ആകാശവാണിയിൽ വാർത്താ പ്രക്ഷേപകനായിരുന്നു. ‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കൾക്ക് സുപരിതനായിരുന്നു എം രാമചന്ദ്രൻ.