‘മുട്ടുകാല് തല്ലിയൊടിക്കും’; കെഎസ്‍യു പ്രവർത്തകനെതിരെ എസ്‍എഫ്ഐ നേതാവിൻ്റെ ഭീഷണി, സംഭവം ആലത്തൂർ എസ്‍എൻ കോളേജിൽ
പാലക്കാട്: കെഎസ്‍യു പ്രവർത്തകന്‍റെ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്‍എഫ്ഐ നേതാവിൻ്റെ ഭീഷണി. ആലത്തൂർ എസ്‍ എന്‍ കോളേജിലെ കെഎസ്‍യു പ്രവർത്തകൻ അഫ്സലിനെയാണ് എസ്‍ എഫ് ഐ നേതാവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.
എസ്‍ എഫ് ഐ ആലത്തൂർ ഏരിയ കമ്മറ്റിയംഗം തേജസ്, എസ്‍ എന്‍ കോളേജിലെത്തിയ എസ്‍ എഫ് ഐ നേതാക്കളുടെ ഫോട്ടോയെടുത്തതിനാണ് ഭീഷണി മുഴക്കിയത്. കോളേജിൽ പുറമേ നിന്നുള്ള കെ എസ്‍ യു – എസ്‍ എഫ് ഐ നേതാക്കൾക്ക് പ്രവേശനാനുമതിയില്ല. ഇത് ലംഘിച്ച് വന്നപ്പോഴാണ് ഫോട്ടോയെടുത്തത്. അഫ്സൽ ആലത്തൂർ പൊലീസിൽ പരാതി നൽകി. അതേസമയം, കെ എസ്‍ യു പ്രവർത്തകർ പെൺകുട്ടികളുടെ ഫേട്ടോ എടുത്തതിനാണ് ഭീഷണിപ്പെടുത്തിയതെന്നാണ് എസ്‍ എഫ് ഐയുടെ വിശദീകരണം