NationalTop News

ഹരിയാനയിൽ ഇന്ന് വിധിയെഴുത്ത്; വേട്ടെടുപ്പ് ആരംഭിച്ചു, ഫലം ചൊവ്വാഴ്‌ച

Spread the love

ഹരിയാന ഇന്ന് വിധി എഴുതും. രാവിലെ 7 മണി മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 90 മണ്ഡലങ്ങൾ ആണ് ജനവിധി തേടുന്നത്. 1031 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. ഇതിൽ 101 പേർ വനിതകളാണ്. ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കും.

മുഖ്യമന്ത്രി നയാബ് സിംഗ് സൈനി മത്സരിക്കുന്ന ലദ്വ, ഗുസ്തി താരം വിനേഷ് ഫോഗട്ട് ജനവിധി തേടുന്ന ജൂലാന, സ്വതന്ത്ര സ്ഥാനാർത്ഥികൾ ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ വെല്ലുവിളി ഉയർത്തുന്ന സോഹ്ന, ബിജെപിയുടെ ദേവേന്ദർ ചതുർഭുജ് അത്ത്രി, വീണ്ടും ജനവിധി തേടുന്ന ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല എന്നിവർ മത്സരിക്കുന്ന ജാട്ട് ഭൂരിപക്ഷമുള്ള ഉച്ചന, കലൻ എന്നിവിടങ്ങളിൽ ആണ് രാജ്യം ഉറ്റുനോക്കുന്ന മത്സരം.

മൂന്നാം മൂഴത്തിന് തയ്യാറെടുക്കുന്ന ബിജെപിയും പത്തുവർഷത്തിനുശേഷം ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം.ഒറ്റയ്ക്ക് മത്സരിക്കുന്ന ജെജെപി, ആം ആദ്മി പാർട്ടിയും നേടുന്ന വേട്ടുകൾ ബിജെപിക്കും കോൺഗ്രസിനും നിർണായകമാകും.