സര്‍ക്കാരിന് കെയ്‌സണ്‍ പി ആര്‍ ഏജന്‍സിയുമായി ബന്ധമില്ല’ : പിആര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി സിപിഐഎം കേന്ദ്ര നേതൃത്വം
പിആര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി സിപിഐഎം കേന്ദ്ര നേതൃത്വം. സര്‍ക്കാരിന് കെയ്‌സണ്‍ പി ആര്‍ ഏജന്‍സിയുമായി ബന്ധമില്ലെന്നും സുബ്രമണ്യന്‍ വ്യക്തിപരമായാണ് ഇടപെട്ടതെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ബിസിനസ് താത്പര്യം വച്ചാകാം കൈസന്‍ സിഇഒ എത്തിയതെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു. കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ച് വ്യക്തത വരുത്തിയിട്ടുണ്ട് എന്നും കേന്ദ്ര നേതൃത്വം പറയുന്നു.
പൂര്‍ണമായും മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. കൂട്ടിച്ചേര്‍ക്കപ്പെട്ട വരികള്‍ എത്രത്തോളം ഗൗരവതകമാണെന്ന വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിനുണ്ട്. വിവാദമുണ്ടായപ്പോള്‍ തന്നെ വിഷയം പരിശോധിച്ചിരുന്നുവെന്ന് നേതാക്കള്‍ അറിയിക്കുന്നു. തൊട്ട് പിന്നാലെ ഹന്ദുവിന്റെ വിശദീകരണം വന്നതോട് കൂടി മുഖ്യമന്ത്രിയുടെ ഭാഗം വ്യക്തമായി എന്നും തുടര്‍ന്ന് മുഖ്യമന്ത്രി ഈ വിഷയത്തില്‍ എന്താണ് സംഭവിച്ചത് എന്ന് വിശദീകരിച്ച് വ്യക്തത വരുത്തിയിട്ടുണ്ട് എന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
സുബ്രമണ്യന്‍ വ്യക്തിപരമായാണ് ഈ വിഷയത്തില്‍ ഇടപെട്ട് ദി ഹിന്ദുവിനെയും മുഖ്യമന്ത്രിയെയും ബന്ധപ്പെടുകയും അഭിമുഖം സാധ്യമാക്കുകയും ചെയ്തിരിക്കുന്നത് എന്നാണ് കേന്ദ്ര നേതാക്കള്‍ വിശദീകരിക്കുന്നത്.