മുകേഷിനെതിരെ പരാതി നല്‍കിയ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
മുകേഷിനെതിരെ പരാതി നല്‍കിയ നടിയുടെ ജാമ്യാപേക്ഷ തള്ളി. കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. മുന്‍കൂര്‍ ജാമ്യാപേക്ഷ അപൂര്‍ണമെന്ന് വിലയിരുത്തിയാണ് നടപടി. കേസിന്റെ വിവരങ്ങള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അപൂര്‍ണ്ണമായ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ നിലപാട് എടുത്തു. ഈ നിലപാട് കൂടി പരിഗണിച്ചാണ് കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നടപടി. നടന്‍മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നല്‍കിയ നടിക്കെതിരെ ബന്ധു കൂടിയായ പെണ്‍കുട്ടി നല്‍കിയ പരാതി പ്രകാരമാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, ബലാത്സംഗക്കേസില്‍ നടന്‍ ഇടവേള ബാബുവിനെ വീണ്ടും ചോദ്യം ചെയ്തു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയെതുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം ഇടവേള ബാബുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെ കേസില്‍ അറസ്റ്റ് ചെയ്ത വിട്ടയച്ച ഇടവേള ബാബുവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ‘AMMA’ സംഘടനയില്‍ അംഗത്വം നല്‍കാനായി ഫ്‌ളാറ്റിലേക്ക് വിളിച്ചെന്നും, മെമ്പര്‍ഷിപ്പ് ഫോറം പൂരിപ്പിക്കുന്നതിനിടയില്‍ കഴുത്തില്‍ ചുംബിച്ചു എന്നുമാണ് നടി ഇടവേള ബാബുവിനെതിരെ പരാതി നല്‍കിയത്.