അയോദ്ധ്യ രാമക്ഷേത്രത്തിൽ 161 അടി ഉയരത്തിൽ ഗോപുരം, ഏഴ് മുനിമാർക്കായി ഏഴ് ക്ഷേത്രങ്ങൾ; നിർമ്മാണം ആരംഭിച്ചു
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിന്റെ നിർമ്മാണം ആരംഭിച്ചു . പ്രധാന ഗോപുരത്തിന് 161 അടി ഉയരമുണ്ടാകും. സമുച്ചയത്തിൽ ഏഴ് മുനിമാർക്കായി സമർപ്പിച്ചിരിക്കുന്ന മറ്റ് ഏഴ് ക്ഷേത്രങ്ങളുടെ നിർമ്മാണവും ത്വരിതഗതിയിൽ നടക്കുകയാണ്. നാല് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്ന് ക്ഷേത്രനിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു. PTIയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
രാമക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണം 2025 ജൂൺ 30നകം പൂർത്തിയാകുമെന്ന് മിശ്ര നേരത്തെ പറഞ്ഞിരുന്നു. ഗോപുര നിർമ്മാണം പൂർത്തിയാക്കാൻ ഏകദേശം 120 ദിവസമെടുക്കും. ഞങ്ങളുടെ ലക്ഷ്യം ഡിസംബറായിരുന്നു, പക്ഷേ അത് സാധ്യമല്ല. നിർമ്മാണം 2025 ഫെബ്രുവരിയിൽ പൂർത്തിയാകും. സപ്ത മന്ദിർ 2024 ഡിസംബറോടെ പൂർത്തിയാകുമെന്നും മിശ്ര പറഞ്ഞു.
ഏഴ് ക്ഷേത്രങ്ങളും അടുത്ത നാല് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും നൃപേന്ദ്ര മിശ്ര പറഞ്ഞു. രാമക്ഷേത്ര നിർമാണം വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മൂന്നു ദിവസത്തെ അവലോകന യോഗം നിശ്ചയിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ തൊഴിലാളികളെ വർധിപ്പിക്കാനും ആവശ്യമെങ്കിൽ സാങ്കേതിക സംഘത്തെ നിയോഗിക്കാനും ആലോചനയുണ്ടെന്നും മിശ്ര പറഞ്ഞു.