കട്ടികൂടിയ അക്ഷരങ്ങൾ നിറഞ്ഞ പോസ്റ്റുകൾ വായിച്ച് കണ്ണിൽ ചോരപൊടിയുന്നു’; എക്സിൽ ബോൾഡ് ഫോണ്ട് ഉപയോഗത്തിനെതിരെ മസ്ക്
എക്സിൽ ബോൾഡ് ഫോണ്ട് ഉപയോഗത്തിനെതിരെ ഇലോൺ മസ്ക്. കട്ടികൂടിയ അക്ഷരങ്ങൾ നിറഞ്ഞ പോസ്റ്റുകൾ വായിച്ച് കണ്ണിൽ ചോരപൊടിയുന്നുവെന്ന് മസ്ക് പറയുന്നു. അതിനാൽ ഇനി മുതൽ എക്സിൽ ബോൾഡ് ചെയ്യുന്ന പോസ്റ്റുകൾ ടൈംലൈനിൽ പ്രാധാന്യത്തോടെ കാണിക്കില്ലെന്ന് മസ്ക് അറിയിച്ചു.
ഇറ്റാലിക്‌സ്, ബോൾഡ് ഫോണ്ടുകൾ ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ പ്രശ്നം അനുഭവപ്പെട്ട് തുടങ്ങിയത്. നേരത്ത് വെബ്സൈറ്റിൽ മാത്രമായിരുന്നു ഈ ഫോണ്ടുകൾ ലഭിച്ചിരുന്നത്. പിന്നീടാണ് ഫോണുകൾ ഈ ഫീച്ചർ എത്തിയത്. ഇനി മുതൽ പ്രധാനഫീഡിൽ ബോൾഡ് ഫോണ്ട് കാണാൻ കഴിയില്ല. കാണണം ഓരോ പോസ്റ്റിലും കയറിനോക്കണം.
ബോൾഡ് ടെക്‌സ്‌റ്റ് കാണുന്നതിന് ഉപയോക്താക്കൾ ഇപ്പോൾ വ്യക്തിഗത പോസ്റ്റുകളിൽ ക്ലിക്ക് ചെയ്യേണ്ടതുണ്ട്. ഈ അപ്‌ഡേറ്റ് വെബ് ഉപയോക്താക്കൾക്ക് മാത്രമല്ല, അടുത്തിടെ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾ ഉപയോഗിക്കുന്നവർക്കും ബാധകമാണ്. പ്ലാറ്റ്‌ഫോം ഉപയോക്തൃ-സൗഹൃദമായി തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, പോസ്റ്റുകളിൽ വായനാക്ഷമതയും സൗന്ദര്യാത്മക നിലവാരവും നിലനിർത്തുന്നതിനെക്കുറിച്ച് ഉപയോക്താക്കളെ ഓർമ്മിപ്പിക്കുന്നതിനാണ് ഈ പുതിയ മാറ്റം മസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.