ടെക് കമ്പനികളിലെ കൂട്ട പിരിച്ചുവിടൽ; ഇതുവരെ 511 കമ്പനികൾ പിരിച്ചുവിട്ടത് 1.4 ലക്ഷം പേരെ
ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടൽ തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ വർഷം ഇതുവരെ 511 കമ്പനികളിൽ നിന്നായി 1,39,206 പേരെ പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. അമേരിക്കൻ ടെക് ഭീമനായ ഐ.ബി.എം. വീണ്ടും കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. 650 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. നഷ്ടം കുറക്കുന്നതിന്റെ ഭാഗമായി വിവിധ ടെക് കമ്പനികളിലും കൂട്ട പിരിച്ചുവിടലുകൾ നടക്കുന്നുണ്ട്.
എന്നാൽ ടെക് ലോകത്തെ കൂട്ട പിരിച്ചുവിടൽ ഞെട്ടിക്കുന്ന ഒന്ന് തന്നെയാണ്. സിസ്‌കോ, ഓഗസ്റ്റിൽ ഏഴുശതമാനം ജീവനക്കാരെക്കൂടെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ 5000ലധികം പേർക്ക് ജോലി നഷ്ടപ്പെടും. ഈ വർഷം ഫെബ്രുവരിയിൽ 4,000-ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിന് ശേഷമാണ് രണ്ടാം കൂട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഡെൽ ടെക്‌നോളജീസും ജീവനക്കാരെ കുറയ്ക്കാൻ തയാറെടുക്കുകയാണ്. ഈ വർഷം അവസാനിക്കുമ്പോഴേക്കും ടെക് കമ്പനികളിൽ നിന്ന് നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടും. ഓഗസ്റ്റിൽ 44 കമ്പനികൾ 27,065 പേരെയാണ് പിരിച്ചുവിട്ടത്. സെപ്റ്റംബറിൽ 30 കമ്പനികളിൽനിന്നായി 3,765 പേർക്കാണ് ജോലി നഷ്ടമായത്.
layoff | Tech layoffs | tech news