‘മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു; ആരോപണങ്ങളിൽ നിന്ന് മകളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗം’; പി എം എ സലാം
മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എന്ന് പിഎംഎ സലാം. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചുവെന്ന് പിഎംഎ സലാം പറഞ്ഞു. ആരോപണങ്ങളിൽ നിന്ന് മകളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പി എം എ സലാം കുറ്റപ്പെടുത്തി.
ആർഎസ്എസിനെയും ബിജെപിയെയും പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പി എം എ സലാം പറഞ്ഞു. മുഖ്യമന്ത്രിയുടേത് തറ നിലവാരമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറം ജില്ലയിൽ എത്ര രാജ്യദ്രോഹക്കുറ്റങ്ങൾ രജിസ്റ്റർ ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി എം എ സലാം ആവശ്യപ്പെട്ടു. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ പരാമർശം നടത്തിയത്.
മലപ്പുറത്തെ സ്വർണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. 5 വർഷത്തിനിടെ ജില്ലയിൽ പിടികൂടിയത് 150 കിലോ സ്വർണവും 123 കോടി രൂപയുമാണ്. മുസ്ലിം തീവ്രവാദികൾക്കെതിരായ നടപടി മുസ്ലിം സമുദായത്തിനെതിരെന്ന് പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. പരാമർശത്തിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് അറിയിച്ചു.