KeralaTop News

അൻവർ തീകൊണ്ട് തല ചൊറിയുകയാണ്, മതന്യൂനപക്ഷങ്ങളിൽ നിന്ന് മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താൻ നീക്കം’; എ കെ ബാലൻ

Spread the love

പി വി അൻവർ തീകൊണ്ട് തല ചൊറിയുകയാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. നിസ്കരിക്കാൻ പാടില്ലെന്ന് പി വി അൻവറിനോട് ആരെങ്കിലും പറഞ്ഞോ എന്ന് എ കെ ബാലൻ ചോദിച്ചു. മതന്യൂനപക്ഷങ്ങളിൽ നിന്ന് മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താനാണ് നീക്കം. ഇടതുപക്ഷത്തിന് അനുകൂലമായി നിലപാടെടുക്കുന്ന ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് പി വി അൻവർ ശ്രമിക്കുന്നതെന്നും എ കെ ബാലൻ പറഞ്ഞു.

നിസ്ക്കരിക്കുന്നതിന് ആരും എതിരല്ല. ഈ തുറുപ്പ് ചീട്ട് അൻവർ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നു. കള്ളനാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്നും ആക്ഷേപം ഉയർത്തുന്നു. അൻവർ പറഞ്ഞ നാല് കാര്യങ്ങളിലും അന്വേഷണം നടക്കുകയാണ്. ‘മികച്ച ഉദ്യോഗസ്ഥരെ വച്ചാണ് അന്വേഷിക്കുന്നത്. റിപ്പോർട്ട് ഉടൻ വരും. അതുവരെ കാത്തിരിക്കാമായിരുന്നില്ലേ എന്നും എകെ ബാലൻ ചോദിച്ചു.

അൻവറിന്‍റെ നീക്കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പിണറായിയുടെ പ്രതിച്ഛായ മത ന്യൂനപക്ഷങ്ങൾക്കിയില്‍ തകർക്കാനാണ് അന്‍വറിന്‍റെ ശ്രമം. ജീവൻ പണയം വച്ച് അവർക്കൊപ്പം നിന്നയാളാണ് പിണറായി. തലശേരി, മാറാട് കലാപങ്ങളിൽ ഇടപെടൽ നടത്തിയത് പിണറായിയാണ്. ഇതുകൊണ്ടൊന്നും പിണറായിയേയും, ഇടത് പക്ഷത്തേയും തകർക്കാനാവില്ല. അന്വേഷണം നടക്കാതെ ഒരു ഡിജിപിയെ സസ്പെൻഡ് ചെയ്തതിന്‍റെ ഫലം നേരത്തെ അറിഞ്ഞതാണ്. പിണറായിയും അങ്ങനെ ചെയ്യണമെന്നാണോ അൻവർ ഉദ്ദേശിക്കുന്നതെന്നും എകെബാലന്‍ ചോദിച്ചു

അതേസമയം സിപിഐഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് പി വി അൻവർ എംഎൽഎ. ഇന്ന് തീരുമാനിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും. അതിലേക്ക് പോകണോ എന്ന് സിപിഐഎം ആലോചിക്കണം. 140 മണ്ഡലങ്ങളിലും പി വി അൻവറിൻ്റെ കുടുംബം ഉണ്ട്. പൊതുസമ്മേളനത്തിലേക്ക് വരണമെന്ന് ഫോണിൽ വിളിച്ച് പോലും ഒരാളോട് പറഞ്ഞിട്ടില്ല. പൊതുസമ്മേളനം വിപ്ലവത്തിൻ്റെ ഭാഗമായെന്നും പി വി അൻവർ പറഞ്ഞു.

സ്വർണക്കടത്തിൽ തലയ്ക്ക് വെളിവില്ലാതെ മുഖ്യമന്ത്രി സംസാരിക്കുന്നെന്നും പി വി അൻവർ പറഞ്ഞു. തനിക്കെതിരെ കള്ളക്കേസുകൾ ഇനിയും വരും. അത് പ്രതികാരനടപടിയാണ്. നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ താൻ ഉണ്ടാകില്ലെന്നും പി വി അൻവർ പറഞ്ഞു.

വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്ന ബാപ്പയെ മകൻ കുത്തിക്കൊല്ലുന്നതും പിന്നീട് ആത്മഹത്യ ചെയ്യുന്നതോ നാടുവിടുന്നതോ കണ്ടിട്ടില്ലേ? സ്വർണ കള്ളക്കടത്തിൽ പി.ശശിക്ക് പങ്കുണ്ട്. ഒരു എസ്.പിമാത്രം വിചാരിച്ചാൽ ഇതൊന്നും നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തൻ്റെ പൊതുയോഗത്തെ ജനങ്ങൾ വിലയിരുത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പൊതുയോഗം വിപ്ലവമാവുമെന്ന് പറഞ്ഞു അത് സംഭവിച്ചു. പി.വി.അൻവറിൻ്റെ നെഞ്ചത്ത് കയറാതെ സർക്കാർ യുവാക്കളുടെ കാര്യം നോക്കണം. സി.പിഐ .എം വെല്ലുവിളിച്ചാൽ ഏറ്റെടുക്കാൻ തയ്യാറാണ്. തന്നെ വർഗീയവാദിയാക്കാനാമ് ശ്രമം. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് സർവേ പുരോഗമിക്കുകയാണെന്നും പറഞ്ഞു.