ടാറ്റ ഗ്രൂപ്പ് മലപ്പുറത്തേക്ക്: ഒഴൂരില്‍ സെമി കണ്ടക്ടര്‍ പ്ലാന്റ് നിര്‍മിക്കും
മലപ്പുറത്ത് സെമികണ്ടക്ടര്‍ യൂണിറ്റ് നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ്. മലപ്പുറത്തെ ഒഴൂരില്‍ പ്ലാന്റ് നിര്‍മിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഗുജറാത്തിലെ ധോലേറയിലായിരിക്കും പദ്ധതി പ്രകാരമുള്ള പ്രധാന പ്ലാന്റ്.
തായ്‌വാന്‍ പവര്‍ ചിപ്പ് മാനുഫാക്ചറിങ് സെമി കണ്ടക്ടര്‍ കമ്പനിയുമായുള്ള പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പിലാക്കുക. കരാര്‍ പ്രകാരം പദ്ധതിയുടെ രൂപകല്‍പ്പന, നിര്‍മാണ പിന്തുണ എന്നിവയെല്ലാം തായ്‌വാന്‍ കമ്പനി നല്‍കും. ഗുജറാത്തില്‍ നിര്‍മിക്കുന്ന പ്ലാന്റിനായി വിവിധ സാങ്കേതികവിദ്യകളും എന്‍ഞ്ചിനീയറിങ് പിന്തുണയും കമ്പനി നല്‍കും. അഞ്ച് വ്യത്യസ്ത സാങ്കേതിക വിദ്യകളെ ആസ്പദമാക്കിയുള്ളതായിരിക്കും ധാബോലില്‍ സ്ഥാപിക്കുന്ന സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ സംവിധാനം.
91000 കോടി രൂപയുടെ പദ്ധതിയാണിത്. പ്രത്യക്ഷമായും പരോക്ഷമായും 20000 ത്തിലധികം തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.