GulfTop News

പുഷ്പങ്ങളുടെ വിസ്മയലോകം; ദുബായ് മിറാക്കിൾ ഗാർഡൻ വീണ്ടും തുറന്നു

Spread the love

പുഷ്പങ്ങളുടെ വിസ്മയലോകമായ ദുബായ് മിറാക്കിൾ ഗാർഡൻ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകരെ വരവേല്‍ക്കാന്‍ പൂന്തോട്ടത്തിലെ ചെടികളെല്ലാം പൂത്തുലഞ്ഞു നില്‍ക്കുകയായണെന്ന് ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ അധികൃതര്‍ അറിയിച്ചു. വൈവിധ്യങ്ങളായ കാഴ്ചകളാണ് 13-ാം പതിപ്പിലുമുള്ളത്.

യുഎഇയിലെ താമസക്കാർക്ക് മുൻവർഷത്തേക്കാൾ അഞ്ച് ദിർഹം കുറവാണ് ഇക്കുറി പ്രവേശനനിരക്ക്. എമിറേറ്റ്‌സ് ഐഡി കാണിച്ച് മുതിർന്നവർക്കും കുട്ടികൾക്കും 60 ദിർഹത്തിന് പാർക്കിൽ പ്രവേശിക്കാം. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം.

എന്നാൽ വിനോദസഞ്ചാരികൾക്കും യുഎഇയ്ക്ക് പുറത്തെ താമസക്കാർക്കും ടിക്കറ്റ് നിരക്ക് 5 ദിർഹം കൂട്ടി. മുതിർന്നവർക്ക് 100 ദിർഹവും കുട്ടികൾക്ക് 85 ദിർഹവുമാണ് പുതിയ നിരക്ക്. പാർക്കിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ ബുക്കിങ് നാളെ തുടങ്ങും.

അഞ്ച് ലക്ഷത്തിലേറെ പുഷ്‌പങ്ങളും സസ്യങ്ങളും കൊണ്ട് നിർമിച്ച എമിറേറ്റ്‌സ് എ380-ന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് രൂപമാണ് ദുബായ് മിറാക്കിൾ ഗാർഡന്റെ ഏറ്റവു വലിയ ആകർഷണങ്ങളിലൊന്ന്.
തിങ്കൾ മുതൽ വെള്ളി വരെ ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പാർക്ക് പ്രവർത്തിക്കുക. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാത്രി 11 വരെ പാർക്ക് തുറന്നിരിക്കും.