Monday, March 10, 2025
Latest:
KeralaTop News

അങ്കമാലിയിൽ വീടിന് തീവച്ച് ഗൃഹനാഥൻ തൂങ്ങിമരിച്ചു, ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ചു; 2 മക്കൾക്ക് ഗുരുതര പരിക്ക്

Spread the love

കൊച്ചി: എറണാകുളം അങ്കമാലിയിൽ വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുളിയനം സ്വദേശി എച്ച്.ശശിയാണ് ജീവനൊടുക്കിയത്. ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ സുമി സനലാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വച്ച് തീ കൊളുത്തുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പൊള്ളലേറ്റ രണ്ട് കുട്ടികളുടെയും നില ഗുരുതരമായി തുടരുകയാണ്.