Saturday, December 28, 2024
Latest:
KeralaTop News

അറസ്റ്റിലായ ഒരുപാട്പേർ എംഎൽഎ സ്ഥാനത്ത് തുടരുന്നുണ്ടല്ലോ! മുകേഷിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ

Spread the love

ലൈംഗിക പീഡനാരോപണത്തിൽ അറസ്റ്റ് ചെയ്ത വിട്ടയച്ച എം മുകേഷ് എംഎൽഎയെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. അറസ്റ്റിലായ ഒരുപാട്പേർ എംഎൽഎ സ്ഥാനത്ത് തുടരുന്നുണ്ടല്ലോ, അറസ്റ്റിലായെങ്കിൽ അദ്ദേഹം കുറ്റവാളി ആകുന്നില്ല കോടതി ഒരു നിഗമനത്തിൽ എത്തുമ്പോൾ അല്ലേ കുറ്റവാളി ആണോ എന്ന് തീരുമാനിക്കേണ്ടത് മന്ത്രി പറഞ്ഞു.

അന്വേഷണത്തെ സ്വാധീനിക്കുന്ന ഒരു സ്ഥാനമല്ല എംഎൽഎ സ്ഥാനമെന്നും തുടർനടപടിയിലേക്ക് പോയതിനുശേഷം അല്ലേ ചർച്ച ചെയ്തിട്ട് കാര്യമുള്ളൂ.ഹൈക്കോടതിയുടെ മുന്നിലിരിക്കുന്ന കേസാണിത് കുറ്റവാളി ആരായാലും നടപടിയുണ്ടാകും നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുന്നതെന്നും ഒളിവിപ്പോയ സിദ്ദീഖിനായി ശക്തമായ അന്വേഷണം നടക്കുകയായെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമായി തുടരുകയാണ്. ധാര്‍മികബോധം വെച്ച് മുകേഷ് സ്വയം തീരുമാനമെടുക്കണമെന്നും തെറ്റ് ചെയ്‌തോ ഇല്ലയോ എന്നത് മുകേഷിന് മാത്രം അറിയുന്ന കാര്യമാണ് രാജിവയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷിന്റെ ഔചിത്യമാണെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു.ബൃന്ദാ കാരാട്ടും ആനി രാജയും എംഎല്‍എ സ്ഥാനം മുകേഷ് രാജിവയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.