KeralaTop News

‘പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല, അൻവറിനെ ഇനി കുലംകുത്തിയാക്കും’: കെകെ രമ എംഎൽഎ

Spread the love

പിണറായി വിജയനെ വിമർശിച്ചതിനാണ് ടി പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടിക്കൊന്നത് സമാന വിമർശനങ്ങളാണ് അൻവറും ഉയർത്തുന്നതെന്ന് കെകെ രമ എംഎൽഎ . അൻവറിന് പിന്നിൽ സിപിഐഎമ്മിലെ വലിയൊരു വിഭാഗം ഉണ്ട്. പിണറായിയുടെ മുഖത്തുനോക്കി ഇത്തരം കാര്യങ്ങൾ പറയാൻ മറ്റൊരാൾക്കും ധൈര്യമില്ലെന്നും കെ കെ രമ പറഞ്ഞു.

സർക്കാരിലും സിപിഐഎമ്മിലുമുള്ള ചീഞ്ഞുനാറലാണ് പുറത്തേക്ക് ഒഴുകുന്നത്. ഗൗരവമുള്ള വിഷയമാണ് അൻവർ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് യോഗ്യതയില്ല. അൻവറിനെ ഇനി കുലംകുത്തിയാക്കും, തള്ളിപ്പറയും.

ചന്ദ്രശേഖരന് ഉണ്ടായ അവസ്ഥ അൻവറിന് ഉണ്ടാകുമെന്ന് കരുതുന്നില്ല. എന്നാൽ കേസുകളിൽ പെടുത്തുമോ എന്നറിയില്ല. പിണറായിയിൽ തുടങ്ങിയ പാർട്ടി പിണറായിയിൽ അവസാനിക്കരുത് എന്ന് പാർട്ടിയിൽ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നുണ്ടെന്നും കെ കെ രമ പറഞ്ഞു.

എന്നാൽ അങ്ങോട്ടാണ് കാര്യങ്ങൾ നീങ്ങുന്നത്. എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടത് എന്തിനെന്ന് സമൂഹത്തോട് പറയണം. പൂരം കലക്കിയവരെ കണ്ടെത്തണം. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ആണെങ്കിൽ സിപിഐ ആ മുന്നണി വിടണം

ഇടതുപക്ഷത്തിന്റെ മൂല്യങ്ങൾ ഇല്ലാതാകുന്നു. മുന്നണിയിലെ ഘടകകക്ഷികൾ പുനരാലോചന നടത്തണം. അൻവറിനെ ഉപയോഗിച്ച് ഒരു വിഭാഗം പറയിപ്പിക്കുകയാണ്. സർക്കാരിനും സിപിഐഎമ്മിനും ധാർമികതയില്ല. എഡിജിപിയെ മാറ്റിനിർത്തി അന്വേഷിക്കണമായിരുന്നു. പാർട്ടി തലപ്പത്തിരുന്നവർ ഇന്ന് മൗനം പാലിക്കുന്നു. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ചിലർ ഒതുക്കിയതാണ് ഇത്തരം നേതാക്കളെയെന്നും കെ കെ രമ പറഞ്ഞു.
K K Rema Against Pinarayi Vijayan