സാമൂഹ്യ പ്രവർത്തകരുടെ വേതന വ്യവസ്ഥ മെച്ചപ്പെടുത്തണം; ആവശ്യവുമായി ക്യാപ്സ്
പ്രഫഷണല്‍ സാമൂഹ്യപ്രവർത്തകരുടെ സേവന വേതന വ്യവസ്ഥകൾ സമഗ്രമായി പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാന്‍ കമ്മീഷനെ നിയമിക്കണമെന്നും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്സ് ) വാർഷിക ജനറൽ ബോഡി സർക്കാരിനോട് ആവശ്യപ്പെട്ടു.
കോട്ടയം ബി.സി.എം കോളേജിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ഡോ.എം.പി ആന്റണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രറട്ടറി എം.ബി ദിലീപ് കുമാർ വാർഷിക റിപ്പോർട്ടും ഡോ. ഫ്രാൻസിന സേവ്യർ വാർഷിക കണക്കും അവതരിപ്പിച്ചു. 2024 -25 ലെ സംസ്ഥാന ഭാരവാഹികളായി ഡോ. ചെറിയാൻ പി കുര്യൻ കോട്ടയം (പ്രസിഡന്റ് ), ഡോ.എം.പി ആന്റണി എറണാകുളം (വർക്കിങ് പ്രസിഡന്റ്), സേവ്യർ കുട്ടി ഫ്രാൻസിസ് കണ്ണൂർ (ജനറൽ സെക്രട്ടറി), ഡോ. കെ.ആർ അനീഷ് എറണാകുളം(അസോസിയേറ്റ് സെക്രട്ടറി),ഡോ. ഫ്രാൻസീന സേവ്യർ തിരുവനന്തപുരം (ട്രഷറർ),ഡോ.ഐപ്പ് വർഗ്ഗീസ്, എം റ്റി ബാബു (എക്‌സി കൗൺസിൽ ) എന്നിവരെയും വൈസ് പ്രസിഡന്റുമാരായി എം ബി ദിലീപ്കുമാർ,ഡോ സിബി ജോസഫ്, മിനി ടീച്ചർ, സൈജിത്ത് എൻ ശശിധരൻ എന്നിവരെയും ജോയിന്റ്റ് സെക്രെട്ടറിമാരായി ഷൈൻ വയല, എം.ഒ ഡോ.ഷാലി,അരുൺ മുല്ലക്കൽ, ബിബിൻ ചമ്പക്കര എന്നിവരെയും തിരഞ്ഞെടുത്തു.