‘ജുഡിഷ്യൽ അന്വേഷണത്തിൽ കുറഞ്ഞ ഒരു അന്വേഷണവും അംഗീകരിക്കില്ല’; കെ മുരളീധരൻ
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണത്തിൽ കുറഞ്ഞ ഒരു അന്വേഷണവും അംഗീകരിക്കില്ലെന്ന് കെ മുരളീധരൻ. എഡിജിപിയുടെ റിപ്പോർട്ട് അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ തീരുമാനം ഇതുവരെ എത്തിയിട്ടില്ല. ക്രൈം ബ്രാഞ്ച് അന്വേഷണം ആണ് ഉണ്ടാകുന്നതെങ്കിൽ അതിന് കാരണം സിപിഐയെ തൃപ്തിപ്പെടുത്തുക എന്നതാണെന്ന് മുരളീധരൻ പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണം അജിത്കുമറിന് സംരക്ഷിക്കുക എന്നതാണെന്ന് കെ മുരളീധരൻ പറഞ്ഞു. അതേസമയം ഒരു സിനിമ നടനെ അറസ്റ്റ് ചെയ്യാൻ 48 മണിക്കൂർ കഴിഞ്ഞിട്ടും കഴിഞ്ഞില്ല. ഹൈ കോടതി ജാമ്യം തള്ളിയിട്ടും അറസ്റ്റ് ഇതുവരെ ഉണ്ടായില്ല. പിണറായി വിജയൻ വെട്ടക്കാർക്ക് ഒപ്പം കൂടിയെന്നും സ്ത്രീ വിരുദ്ധ സർക്കാരാണെന്നും കെ മുരളീധരൻ വിമർശിച്ചു.
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ എഡിജിപി എംആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് സർക്കാർ തള്ളിയിരുന്നു. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി. എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്ന് ശുപാർശ. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആഭ്യന്തര സെക്രട്ടറി ശുപാർശ നൽകിയിരിക്കുന്നത്.