Saturday, December 28, 2024
Latest:
KeralaTop News

അൻവർ ഉന്നയിച്ചത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന ആളല്ല പി ശശി’; എം.വി ഗോവിന്ദൻ

Spread the love

എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച ഔദ്യോഗികപരമല്ലെങ്കിൽ അക്കാര്യം പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി. ശശി അൻവർ പറയുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന ആളല്ലെന്നും എം വി ഗോവിന്ദൻ ന്യായീകരിച്ചു. ഗൗരവത്തോടെ ആരോപണം ഉന്നയിച്ചാൽ അത് ഗൗരവം ഉള്ളതാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന് അൻവർ നൽകിയ പരാതികളിൽ അന്വേഷണം നടക്കുകയാണ്. പാർട്ടിക്ക് നൽകിയ പരാതിയിലും പരിശോധന നടത്തി വരുന്നു. പി ശശിയും ഞങ്ങളും പതിറ്റാണ്ടുകളായി ഒപ്പം പ്രവർത്തിച്ചുവരുന്ന സഖാക്കളാണ്. പി. ശശിക്കെതിരായ പരാതി സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു. ആരോപണം ഗൗരവമുള്ളതാണങ്കിൽ ഗൗരവത്തോടെ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിനും പാർട്ടിക്കമെതിരെ വാർത്തശൃഖല സൃഷ്ടിക്കാൻ ശ്രമിച്ചു. വലതുപക്ഷ ശക്തികൾക്ക് ആയുധം നൽകുന്ന പ്രസ്താവനകളിൽ നിന്നും അൻവർ പിൻമാറണം. പാർലമെന്ററി യോഗത്തിലും അൻവർ തിരുത്തണമെന്ന് ആവശ്യപ്പെടും. എഡിജിപി അജിത് കുമാർ- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം അന്വേഷണം നടക്കുകയാണ്. ഔദ്യോഗിക കൃത്യ നിർവ്വണത്തിനെതിരാണെങ്കിൽ നടപടിയുണ്ടാകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

അതേസമയം രാഷ്ട്രീയ കേരളം ഞെട്ടിയ വെളിപ്പെടുത്തൽ വന്ന് 20 ദിവസങ്ങൾക്ക് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സിപിഐ അടക്കമുള്ള ഇടതുമുന്നണിയിലെ ഘടകകക്ഷികൾ അടക്കം ആവശ്യപ്പെട്ടിട്ടും ഇത്ര ദിവസവും സർക്കാരിന് മൗനമായിരുന്നു. മുന്നണി യോഗത്തിൽ പോലും എഡിജിപിയെ മാറ്റണമെന്ന ആവശ്യം ഉയർന്നപ്പോൾ, എഡിജിപിയെ പ്രതിരോധിച്ച് മുഖ്യമന്ത്രി പറഞ്ഞത് അന്വേഷണ റിപ്പോർട്ട് വരട്ടെയെന്ന്. എന്നാൽ ഇല്ലാത്ത അന്വേഷണ റിപ്പോർട്ടിനായാണ് എല്ലാവരും കാത്തിരുന്നത്. പിവി അൻവർ എംഎൽഎയുടെ പരാതിയിൽ അജിത്കുമാറിനെതിരെ നടക്കുന്ന ഡിജിപി തല അന്വേഷണത്തിൽ ആർഎസ്എസ് കൂടിക്കാഴ്ച വിവാദം ഇല്ലായിരുന്നു. ഇക്കാര്യം പുറത്തുവന്നതോടെയാണ് പ്രത്യേക അന്വേഷണത്തിന് സർക്കാർ നിർബന്ധിതരായത്.