Top NewsWorld

ഇസ്രയേൽ വ്യോമാക്രമണം: ലെബനനിൽ കൊല്ലപ്പെട്ടത് 50 കുട്ടികളും 94 സ്ത്രീകളുമടക്കം 558 പേർ

Spread the love

ഇസ്രയേലി വ്യോമാക്രമണത്തിൽ ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയി. ഇതിൽ 50 പേർ കുട്ടികളും 94 പേർ സ്ത്രീകളുമാണ്. 2006 ന് ശേഷം നടന്ന ഏറ്റവും ക്രൂരമായ ആക്രമണമാണിത്. ആക്രമണത്തിന് പിന്നാലെ ഹിസ്ബുല്ല 200 റോക്കറ്റുകൾ ഇസ്രയേലിലേക്ക് തൊടുത്തു. തുടർച്ചയായി റോക്കറ്റുകൾ തൊടുത്തുവിട്ട ഹിസ്ബുല്ല ആക്രമണത്തിൽ വടക്കൻ ഇസ്രയേലിലെ ഹൈഫ, അഫുല, നസറേത് എന്നിവിടങ്ങളിൽ റോക്കറ്റ് സൈറണുകൾ പ്രവ‍ർത്തനം നിലച്ചു.

ഇസ്രയേലിലെ സൈനിക ബേസുകളും വ്യോമതാവളങ്ങളും ലക്ഷ്യമിട്ടായിരുന്നു ലെബനീസ് സായുധ സേനയുടെ ആക്രമണം. ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ സംഘർഷം തുടരുന്നത് മധ്യേഷ്യയെ കൂടുതൽ കലുഷിതമാക്കി. ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണത്തോടെ തുടങ്ങിയ സംഘർഷമാണ് ഇപ്പോൾ യുദ്ധ രൂപം പൂണ്ട് ലെബനനും ഇസ്രയേലും തമ്മിലുള്ള പോരിലേക്ക് വഴിമാറിയത്.

ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ തെക്കൻ ലെബനനിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ പലായം ചെയ്തു. ലെബനനിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം ഇസ്രയേൽ ആക്രമണത്തിൽ 1645 പേർക്ക് പരിക്കേറ്റു. 1975 മുതൽ 1990 വരെ ലെബനനിൽ നടന്ന ജനകീയ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരേക്കാൾ കൂടുതൽ പേർ ഇസ്രയേലിൻ്റെ ഒറ്റ ആക്രമണത്തിൽ രാജ്യത്ത് കൊല്ലപ്പെട്ടുവെന്നും ലെബനീസ് ഭരണകൂടം പറയുന്നു.