‘ലിപ്സ്റ്റിക്’ ഇട്ടതിന് വനിതാ ദഫേദാറിന് സ്ഥലം മാറ്റം
‘ലിപ്സ്റ്റിക്’ ഇട്ടതിന് വനിതാ ദഫേദാറിനെ സ്ഥലം മാറ്റിയതായി ആരോപണം. ദഫേദാർ എം ബി മാധവിയുടേതാണ് ആരോപണം. ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷനിലെ ആദ്യ വനിതാ ദഫേദാറാണ് മാധവി. മേയറുടെ ഔദ്യോഗിക പരിപാടിക്കെത്തുമ്പോള്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കരുതെന്ന് മാധവിയോട് ആവശ്യപ്പെട്ടിരുന്നു.
ഇത് അനുസരിക്കാത്തതിനെ തുടർന്ന് മണലിയിലേക്ക് സ്ഥലം മാറ്റിയതായാണ് മാധവിയുടെ ആരോപണം. കടുത്ത നിറമുള്ള ലിപ്സ്റ്റിക്ക് ഉപയോഗിക്കരുതെന്ന് നേരത്തെ നിർദേശിച്ചിരുന്നതായി മയർ പ്രിയ വ്യക്തമാക്കി. ഇതിന്റെ പേരിലല്ല സ്ഥലംമാറ്റമെന്നും വിശദീകരണം.
കോർപ്പറേഷനിലെ മണലി സോണിലേക്കാണ് മാധവിയെ സ്ഥലം മാറ്റിയിരിക്കുന്നത്. ഈ പോസ്റ്റിൽ ആളൊഴിഞ്ഞ് കിടക്കുകയായിരുന്നു. എന്നാൽ വനിതാ ദിനത്തിൽ വനിതാ ദഫേദാർ ഫാഷൻ ഷോയിൽ പങ്കെടുത്തത് ഏറെ വിമർശനത്തിന് വഴി തെളിച്ചിരുന്നുവെന്നാണ് ഡിഎംകെ പ്രവർത്തകയായ മേയർ പ്രിയ വിശദമാക്കുന്നത്.
ഇത് മാധവിയോട് വിശദമാക്കിയിരുന്നുവെന്നും എംബസിയിൽ നിന്ന് അടക്കമുള്ള ഉദ്യോഗസ്ഥരെ സ്ഥിരം എത്തുന്ന ഓഫീസ് ആയതിനാൽ ഇത്തരം കടുംനിറത്തിലുള്ള ലിപ്സ്റ്റിക് ഇടരുതെന്ന് പി എ ആവശ്യപ്പെട്ടതായും മേയർ മാധ്യമങ്ങളോട് പ്രതികരിച്ചു.