technologyTop News

ബസിന്റെ ആവശ്യം ഇനി ഉണ്ടാകില്ല! റോബോ ടാക്‌സികൾ എത്തിക്കാൻ മസ്‌ക്

Spread the love

റോബോ ടാക്‌സികൾ നിരത്തുകളെത്തിക്കുമെന്ന് ടെസ്ല മേധാവി ഇലോൺ മസ്‌ക്. ബസിനേക്കാൾ കുറഞ്ഞനിരക്കിലായിരക്കും റോബോ ടാക്‌സികൾ എത്തിക്കാൻ മസ്‌ക് ഒരുങ്ങുന്നത്. റോബോ ടാക്‌സികൾ എത്തുന്നതോടെ ബസിന്റെ ആവശ്യം പോലും ഉണ്ടാകില്ലെന്നാണ് മസ്‌ക് പറയുന്നത്. പൂർണമായും സെൽഫ് ഡ്രൈവിങ്ങിലേക്ക് ടെസ്ല വാഹനങ്ങളെ എത്തിച്ച് കഴിയുന്നതോടെയായിരിക്കും റോബോ ടാക്‌സികൾ എത്തിക്കുക.

ഇലക്ട്രിക് ബസുകൾ തണുത്ത കാലാവസ്ഥയിൽ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പറയുന്നതിനിടെയാണ് റോബോ ടാക്‌സികൾ എത്തിക്കുന്നതിനെക്കുറിച്ച് മസ്‌ക് സംസാരിച്ചത്. എന്നാൽ മസ്‌കിന്റെ അവകാശവാദം യാഥാർത്ഥ്യത്തിലേക്കെത്തുമ്പോൾ ബസിനേക്കാൾ ചിലവ് റോബോ ടാക്‌സികൾക്ക് വേണ്ടിവരുമെന്നാണ് പഠനങ്ങൾ പറയുന്നത്.

മസ്കിന്റെ സ്വയം നിയന്ത്രിക്കുന്ന റോബോ ടാക്‌സികൾ വന്നാൽ അത് ടാക്‌സി മേഖലയെ വലിയ തോതിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ. റോബോ ടാക്‌സിയുമായി ബന്ധപ്പെട്ട് വളരെ മുമ്പ് തന്നെ മസ്‌ക് പ്രവചനങ്ങൾ നടത്തിയിരുന്നതാണ്. 2020ൽ റോബോ ടാക്സി നിരത്തിൽ എത്തുമെന്ന് അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല.

നിലവിലുള്ള ടെസ്‍ലയുടെ കാറുകളിൽ സെൽഫ് ഡ്രൈവിങ് സൗകര്യങ്ങൾ ഉണ്ടെങ്കിലും അവയ്ക്ക് ഡ്രൈവറുടെ മേൽനോട്ടം ആവശ്യമാണെന്ന് കമ്പനി തന്നെ പറയുന്നുണ്ട്. പൂർണമായും സ്വയം നിയന്ത്രിക്കാൻ ഇവയ്ക്ക് കഴിയാറില്ല. പൂർണമായും സ്വയം പ്രവർത്തിക്കുന്ന സെൽഫ് ഡ്രൈവിങ് കാർ ആണ് റോബോ ടാക്‌സി.