പരിഭവം മറന്ന് ഇ പി ജയരാജൻ വീണ്ടും പാർട്ടി വേദിയിൽ; കണ്ണൂരിലെ CPIM പരിപാടിയിൽ പങ്കെടുത്തു
പരിഭവം മറന്ന് ഇ പി ജയരാജൻ വീണ്ടും പാർട്ടി വേദിയിൽ എത്തി. മാധ്യമങ്ങൾ ദുഷ്പ്രചരണം നടത്തുന്നുവെന്നാരോപിച്ച് കണ്ണൂരിൽ സിപിഎം സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലാണ് ഇ പി ഉദ്ഘാടകനായി എത്തിയത്. എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് നീക്കിയശേഷം ആദ്യമായാണ് ഇ പി ജയരാജൻ പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നത്.
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം വീട്ടിൽ തുടരുകയായിരുന്നു ഇപി ജയരാജൻ. മറ്റ് നേതാക്കളുമായി സംസാരിക്കുകയോ പാർട്ടിയുടെ പരിപാടികളിൽ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. അഴീക്കോടൻ രാഘവൻ അനുസ്മരണ ചടങ്ങിലും പങ്കെടുത്തില്ലായിരുന്നു. 25 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇപി ഇപ്പോൾ പാർട്ടി വേദിയിലെത്തിയിരിക്കുന്നത്.
നേരത്തേ കണ്ണൂർ പയ്യാമ്പലത്ത് നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിലും ഇ.പി. പങ്കെടുത്തിരുന്നില്ല. പരിപാടിയിൽ ഇ.പി. പങ്കെടുക്കുമെന്ന് കണ്ണൂർ നേതൃത്വം അറിയിച്ചിരുന്നെങ്കിലും ഇപി ജയരാജൻ വിട്ടുനിന്നിരുന്നു. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറിനെ കണ്ട വിഷയത്തിലാണ് ഇ.പിക്ക് എൽ.ഡി.എഫ് കൺവീനർ സ്ഥാനം നഷ്ടപ്പെട്ടത്. തുടർന്നാണ് പാർട്ടി പരിപാടിയിൽ നിന്ന് ഇപി ജയരാജൻ പാർട്ടി വേദികളിൽ നിന്ന് വിട്ട് നിന്നത്.