വേഗത്തില്‍ നൂറ് ഗോള്‍; ക്രിസ്റ്റിയാനോയുടെ റെക്കോര്‍ഡിനൊപ്പം എര്‍ലിങ് ഹാളണ്ട്
പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി എര്‍ലിങ് ഹാളണ്ട് ആദ്യഗോള്‍ നേടിയതോടെ യൂറോപ്യന്‍ ക്ലബ്ബിനായി ഏറ്റവും വേഗത്തില്‍ 100 ഗോളുകള്‍ നേടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡിനൊപ്പമെത്തി.
സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ഒമ്പതാം മിനിറ്റിലായിരുന്നു നൂറ് തികച്ച ഹാളണ്ടിന്റെ ഗോള്‍. ബ്രസീല്‍ അറ്റാക്കര്‍ സാവിഞ്ഞോ നല്‍കിയ കൃത്യമായ പാസ് സ്വീകരിച്ച ഹാളണ്ട് ആര്‍സനല്‍ പ്രതിരോധനിരയിലെ ഗബ്രിയേല്‍ മഗല്‍ഹെസിനും വില്യം സാലിബക്കും ഇടയിലൂടെ അതിവേഗത്തില്‍ ഓടിക്കയറി കളിയിലുടനീളം അത്യുഗ്രന്‍ ഫോമിലായിരുന്ന സ്‌പെയിന്‍ കീപ്പര്‍ ഡേവിഡ് റയയെ കബളിപ്പിച്ചാണ് തന്റെ റെക്കോര്‍ഡ് ഗോള്‍ നേടിയത്. ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി 105 മത്സരങ്ങളില്‍ നിന്ന് 100 ഗോളുകള്‍ ഈ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ നേടി. 2011-ല്‍ റൊണാള്‍ഡോയും തന്റെ 105-ാം മത്സരത്തില്‍ തന്നെയാണ് റയല്‍ മാഡ്രിഡിനായി നൂറാം ഗോള്‍ നേടിയത്. 2024-ല്‍ 100 ഗോളുകള്‍ നേടുന്ന 18-ാമത്തെ മാഞ്ചസ്റ്റര്‍ സിറ്റി കളിക്കാരനായി മാറിയത് കെവിന്‍ ഡി ബ്ര്യൂന്‍ ആയിരുന്നു.
പ്രീമിയര്‍ ലീഗ് സീസണിലെ നാല് മത്സരങ്ങളിലൂടെ രണ്ട് ഹാട്രിക്കുകള്‍ അടക്കം ഒമ്പത് ഗോളുകളോടെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റെക്കോര്‍ഡ് ഹാലന്‍ഡ് ഇതിനകം തന്നെ തകര്‍ത്തിരുന്നു. 103 മത്സരങ്ങളില്‍ നിന്ന് 99 ഗോളുകള്‍ നേടിയ ഹാലന്‍ഡ് റൊണാള്‍ഡോയുടെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള അവസരമായിരുന്നു ഇന്റര്‍ മിലാനെതിരെ ബുധനാഴ്ച നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരം. ആര്‍സനല്‍-സിറ്റി മത്സരത്തില്‍ ഒമ്പതാംമിനിറ്റില്‍ ഗോളടിച്ചിട്ടും മേല്‍ക്കൈ നേടാന്‍ ഏറെ നേരം കാത്തിരിക്കേണ്ടി വന്നിരുന്നു.