സുരേഷ് ഗോപിയുടെ വിജയത്തെ മാനം കെടുത്താൻ ശ്രമിച്ച സതീശൻ മാപ്പ് പറയണം’; ബി ഗോപാലകൃഷ്ണൻ
കെപിസിസി ഉപസമിതിയുടെ റിപ്പോർട്ട് ബിജെപി സ്വാഗതം ചെയ്യുന്നതായി ബി ഗോപാലകൃഷ്ണൻ. ഈ റിപ്പോർട്ട് വി ഡി സതീശൻ അംഗീകരിക്കുന്നുണ്ടോ എന്നാണ് ഇനി അറിയേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. സുരേഷ് ഗോപിയുടെ വിജയത്തെ മാനം കെടുത്താൻ ശ്രമിച്ച സതീശൻ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാക്കളുടെ ബൂത്തുകളിൽ എങ്ങനെ കോൺഗ്രസ് മൂന്നാം സ്ഥാനത്ത് പോയി എന്നതിന് സതീശൻ മറുപടി പറയണമെന്ന് ബി ഗോപാലകൃഷ്ണൻ. എന്തുകൊണ്ട് കൃത്യമായ പണം ബൂത്തുകളിൽ നൽകാൻ നേതൃത്വം തയ്യാറായില്ല. സുരേഷ് ഗോപിയുടെ വിജയം എന്നു പറയുന്നത് കോൺഗ്രസ് ഉപസമിതി സൂചിപ്പിച്ചതുപോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെട്ട സുരേഷ് ഗോപിക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സുരേഷ് ഗോപി ഇടപെടുകയും പ്രതാപൻ ഇടപെടാതിരിക്കുകയും ചെയ്തു എന്നതാണ് റിപ്പോർട്ട്. കോൺഗ്രസിന്റെ ഒരു നേതാവിനും പൂരം കലക്കിയതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത് എന്നു പറയാനുള്ള യോഗ്യത നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹസൻ എന്തുകൊണ്ട് എത്തിയില്ല എന്നത് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുരളീധരനെ വടകരയിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടുവന്നത് അപമാനിക്കാൻ വേണ്ടിയാണെന്ന് ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി. ഉപസമിതിയുടെ റിപ്പോർട്ട് കോൺഗ്രസ് അംഗീകരിക്കുന്നുണ്ടോ എന്ന വ്യക്തമാക്കണം. പൂരും കലക്കിയതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് പ്രസ്താവന പിൻവലിച്ച സതീശൻ മാപ്പു പറഞ്ഞില്ലെങ്കിൽ ഇല്ലെങ്കിൽ സതീശനെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്ന് ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
പൂരം പോലീസ് കലക്കി എന്നത് യാഥാർത്ഥ്യമാണ്. ജുഡീഷ്യൽ അന്വേഷണം വേണം എന്നതാണ് കോൺഗ്രസിന്റെ ആവശ്യം. പൂരം കലങ്ങിയതിനുശേഷം ഒരു പരാതിയും കൊടുക്കാത്ത ആളുകളാണ് അന്വേഷണം ആവശ്യപ്പെടുന്നത്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി കൊടുത്തത് ബിജെപി മാത്രമാണെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.