പുരം റിപ്പോർട്ടിന് വിശ്വാസ്യതയില്ല, ആറ്റുകാൽ പൊങ്കാല കഴിഞ്ഞിരുന്നു, അല്ലെങ്കിൽ അതും കലക്കിയേനെ: കെമുരളീധരന്‍
തിരുവനന്തപുരം:തൃശ്ശൂര്‍ പൂരം കലക്കലിലെ അന്വേഷണ റിപ്പോർട്ടിനു വിശ്വാസതയില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു.ജൂഡിഷ്യൽ അന്വേഷണം വേണം.പൂരം അലങ്കോലമാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്..ബാഹ്യ ഇടപെടൽ ഇല്ലെന്ന കണ്ടെത്തൽ അംഗീകരിക്കാനാകില്ല.സുരേഷ് ഗോപി എങ്ങനെ സേവ ഭാരതിയുടെ ആംബുലൻസിൽ എത്തി.പൂരം കലങ്ങിയതാണ് രാഷ്ട്രീയ ചിത്രം മാറ്റിയത്.എന്തുകൊണ്ട് ജുഡീഷ്യൽ അന്വേഷണം നടത്തിക്കൂടാ.എല്ലാവരും ഇതേ ആവശ്യം പറയുമ്പോൾ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര പിടിവാശിയെന്നും അദ്ദേഹം ചോദിച്ചു.