‘മണ്ണ് മാറ്റുന്ന ദൗത്യം ശ്രമകരം; പരിശോധനഫലങ്ങൾ തിരച്ചിലിന് ഉപയോഗിക്കും’; റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ഷിരൂരിലെത്തും
മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഷിരൂരിൽ നാളെ മുതൽ വിപുലമായ തിരച്ചിൽ. തിരച്ചിലിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ നാളെ ഷിരൂരിലെത്തും. പത്ത് ദിവസം കൂടി ഷിരൂരിൽ തുടരുമെന്ന് ഡ്രഡ്ജിംഗ് കമ്പനിയും അറിയിച്ചു. ആവശ്യമെങ്കിൽ നാവികസേനയുടെ സഹായം തേടുമെന്ന് ഉത്തരകന്നഡ ജില്ലാ കളക്ടർ വ്യക്തമാക്കി.
ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാർ നാളെയായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. അടുത്ത ദിവസം മുതൽ കൂടുതൽ വിപുലമായ തിരച്ചിൽ നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ആവശ്യമെങ്കിൽ നാവികസേനയുടെ സഹായം തേടുമെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടർ അറിയിച്ചു. തിരച്ചിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ എം ഇന്ദ്രബാലൻ നാളെ ഷിരൂരിലെത്തും.
റഡാർ പരിശോധന ഉണ്ടാകില്ലെന്നും മുമ്പത്തെ പരിശോധനഫലങ്ങൾ തിരച്ചിലിന് ഉപയോഗിക്കുമെന്നും എം ഇന്ദ്രബാലൻ ട്വന്റിഫോറിനോട് പറഞ്ഞു. ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണ്ണ്നീക്കമാണ് തിരച്ചിൽ കൂടുതൽ ദുഷ്കരമാക്കുന്നത്. ലോറിക്ക് മുകളിലുള്ള മണ്ണ് മാറ്റുന്ന ദൗത്യം ശ്രമകരമാമെന്നാണ് വിലയിരുത്തൽ. നാവികസേന അടയാളപ്പെടുത്തിയ ഗംഗവലിപ്പുഴയിലെ കോൺടാക്ട് പോയിന്റ് ത്രീ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ തിരച്ചതിൽ.
ഡ്രഡ്ജിംഗ് കമ്പനിയുടെ ഡൈവർമാർ നടത്തിയ തിരച്ചിലിൽ ലോറിയുടെ എഞ്ചിൻ ബോക്സ് കണ്ടെത്തിയെങ്കിലും അത് അർജുന്റെ ലോറിയുടേത് അല്ലെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് കണ്ടെത്തിയ സ്കൂട്ടർ ഷിരൂരിൽ ചായക്കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ഭാര്യയുടേതാണെന്ന് ഉറപ്പിച്ചു. ഡ്രഡ്ജർ ഉപയോഗിച്ച് അടിത്തട്ടിലെ മണ്ണ് കൂടുതൽ നീക്കം ചെയ്താലോ തിരച്ചിലിൽ പ്രതീക്ഷയുണ്ടാകൂ. ഡ്രഡ്ജർ പത്ത് ദിവസം കൂടി ഷിരൂരിൽ തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് ചന്ദ്ര സെയ്ൽ പറഞ്ഞു.