NationalTop News

‘മാൽപെ പോയാലും കുഴപ്പമില്ല; അനുനയിപ്പിക്കില്ല’; കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ

Spread the love

ഷിരൂർ ദൗത്യം മതിയാക്കി മടങ്ങിയ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയെ അനുനയിപ്പിക്കില്ലെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. മാൽപെ പോയാലും കുഴപ്പമില്ലെന്ന് സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. മാൽപെ പ്രവർത്തിച്ചത് സമാന്തര സംവിധാനമായാണെന്ന് അദ്ദേഹം പറഞ്ഞു.

ഷിരൂരിൽ ദൗത്യം തുടരുമെന്ന് എംഎൽഎ വ്യക്തമാക്കി. പത്ത് ദിവസം കൂടി ഡ്രഡ്ജർ ഉപയോ​ഗിച്ച് തിരച്ചിൽ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ മുഴുവൻ പ്രവർത്തനങ്ങളെയും ചോദ്യത്തിന്റെ മുനയിൽ നിർത്തിയായിരുന്നു മാൽപെയുടെ പ്രവർത്തനം. അദ്ദേഹം പ്രവർത്തിക്കുന്നതിനോട് വിയോജിപ്പ് ഇല്ല. എന്നാൽ ജില്ലാ ഭരണകൂടത്തെ അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് എംഎൽഎ പറഞ്ഞു. ​

ഗം​ഗാവലിപ്പുഴയിൽ മുങ്ങി തിരച്ചിൽ നടത്താനായി അഞ്ചു പേർ സ്ഥലത്തുണ്ടെന്ന് തീഷ് കൃഷ്ണ സെയിൽ പറഞ്ഞു. റിട്ട. മേജർ ജനറൽ ഇന്ദ്രബാലനെ ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വീണ്ടും പരിശോധന നടത്തുമെന്ന് എംഎൽഎ അറിയിച്ചു. മാൽപെയെ അനുനയിപ്പിക്കാനുള്ള ഒരു ശ്രമവും ജില്ലാ ഭരണകൂടത്തിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകില്ലെന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ജില്ലാ ഭരണകൂടവുമായി ഉള്ള ഭിന്നതയെ തുടർന്നായിരുന്നു മാൽപെ ദൗത്യം മതിയാക്കി മടങ്ങിയിരുന്നത്.