സംസ്ഥാന ഇന്റർ ഡിസ്ട്രിക്ട് ക്ലബ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ആദി കൃഷ്ണക്ക് 600 മീറ്റർ റൈസിൽ വെങ്കല മെഡൽ
18 -ാം മത് സംസ്ഥാന ഇന്റർ ഡിസ്ട്രിക്ട് ക്ലബ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ തൃശൂരിനെ പ്രധിനിതീകരിച്ച തൃക്കൂർ സ്വദേശി ആദി കൃഷ്ണക്ക് 600 മീറ്റർ റൈസിൽ വെങ്കല മെഡൽ. തൃശൂർ കാൽഡിയൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും തൃക്കൂർ നെല്ലിശ്ശേരി ഹൗസിൽ ദിനീഷിന്റെയും രേഷ്മയുടെയും മകനാണ് ആദി കൃഷ്ണ.
തൃശൂർ ആന്റോസ് അക്കാഡമിയിലെ ആന്റോ പി.വി. ആണ് പരിശീലകൻ. സെപ്റ്റംബർ 18 മുതൽ 20 വരെ ആയിരുന്നു ചാമ്പ്യൻഷിപ്പ്. 2023 സംസ്ഥാന സ്കൂൾ കായിക മേളയിലെ തൃശൂരിന്റെ ഏക സ്വർണ്ണ മെഡൽ ജേതാവ് കൂടിയാണ് ആദി ക്യഷ്ണ.