Wednesday, February 19, 2025
Latest:
NationalTop News

നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പിണറായി വിജയന്‍; ആശംസകള്‍ അറിയിച്ച് രാഹുല്‍ ഗാന്ധിയും

Spread the love

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് ഊഷ്മളമായ ജന്മദിനാശംസകള്‍ എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. ആരോഗ്യവും സന്തോഷവുമുണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്റെ ജന്മദിനാശംസകള്‍. താങ്കള്‍ക്ക് ആരോഗ്യവും ദീര്‍ഘായുസും നേരുന്നു എന്നാണ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിക്ക് പുറമെ മറ്റ് പ്രതിപക്ഷ നേതാക്കളും് അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളും നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. നിങ്ങള്‍ക്ക് ദീര്‍ഘായുസും ആരോഗ്യവും നേരുന്നു – കെജ്‌രിവാള്‍ എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഗാര്‍ഗെയും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.