KeralaTop News

പാലക്കാട് KSRTC ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 20 പേർക്ക് പരുക്ക്

Spread the love

പാലക്കാട് വടക്കഞ്ചേരിയിൽ കെഎസ്ആ‌‍ർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 20 പേർക്ക് പരുക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ . ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്.

പാലക്കാട് – വടക്കാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന കർണൻ എന്ന സ്വകാര്യ ബസും കെഎസ്ആർടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.