Monday, February 24, 2025
Latest:
KeralaTop News

24 മണിക്കൂർ നീണ്ട ആശങ്കയ്ക്ക് ആശ്വാസം; കാണാതായ യുവതിയേയും മക്കളേയും കണ്ടെത്തി,കൊല്ലത്തെ ​ഗാന്ധിഭവനിൽ സുരക്ഷിതർ

Spread the love

മലപ്പുറം: കുറ്റിപ്പുറം പൈങ്കണ്ണൂരിൽ കാണാതായ യുവതിയേയും മക്കളേയും കണ്ടെത്തി. കൊല്ലത്തു നിന്നാണ് മൂന്നു പേരേയും കിട്ടിയത്. പൈങ്കണ്ണൂർ സ്വദേശി ഹസ്ന ഷെറിൻ (27) അഞ്ചും മൂന്നും വയസുള്ള രണ്ട് മക്കൾ എന്നിവരെയാണ് കാണാതായത്. മൂന്ന് പേരെയും ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു.

അതേസമയം, കുടുംബ പ്രശ്നങ്ങളിലുള്ള മാനസിക പ്രയാസത്തിൽ വീടു വിട്ടു പോയതാണെന്ന് യുവതി പറഞ്ഞതായാണ് സൂചന. കൊല്ലത്തുള്ള ​ഗാന്ധി ഭവൻ എന്ന വൃദ്ധസദനത്തിലാണ് എത്തിയിരിക്കുന്നത്. അവിടെ നിന്നാണ് കുടുംബത്തിന് ഫോൺ സന്ദേശം ലഭിച്ചത്. ഹസ്നയേയും കുട്ടികളേയും തിരികെ കൊണ്ടുവരാൻ കുടുംബവും പൊലീസും കൊല്ലത്തേക്ക് പുറപ്പെട്ടു