KeralaTop News

ആറ് മാസം നാടുകടത്തിയിട്ടും തിരിച്ചെത്തി, പട്ടാപ്പകൽ കറക്കം; കാപ്പ കേസ് പ്രതിയെ പൊക്കി മണ്ണുത്തി പൊലീസ്

Spread the love

തൃശൂര്‍: കാപ്പ നിയമലംഘനം നടത്തിയ കേസിൽ പ്രതിയെ മണ്ണുത്തി പൊലീസ് പിടികൂടി. തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവുപ്രകാരം ഇക്കഴിഞ്ഞ ഓഗസ്റ്റ് 21 മുതല്‍ ആറുമാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് സഞ്ചാരനിയന്ത്രണം ഏര്‍പ്പെടുത്തിയയാളും പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ കൊഴുക്കുള്ളി കോലങ്ങത്ത് വീട്ടില്‍ സത്യജിത്തി (27)നെയാണ് അറസ്റ്റ് ചെയ്തത്.

മണ്ണുത്തി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായ ബിജു പോളും സംഘവുമാണ് ഒല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുട്ടനെല്ലൂര്‍ നിന്നും ഇയാളെ പിടികൂടിയത്. കാപ്പ നിയമം ലംഘിച്ച് കുട്ടനെല്ലൂര്‍ എന്ന സ്ഥലത്ത് കറങ്ങി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് പ്രതി പിടിയിലായത്. undefined

മണ്ണുത്തി എസ്.ഐ. ബിജു പോള്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ധനേഷ് മാധവന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജിത്ത്, അജേഷ് മോന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.