Top NewsWorld

ആണവായുധ ശേഖരം വര്‍ധിപ്പിക്കാന്‍ കിം; യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഉത്തരകൊറിയ

Spread the love

യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന്റെ ചിത്രങ്ങള്‍ ആദ്യമായി പുറത്ത് വിട്ട് ഉത്തരകൊറിയ. ആണവ ബോംബുകള്‍ക്കുള്ള ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്ന സെന്‍ട്രിഫ്യൂജുകളുടെ ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. കിം ജോങ് ഉന്‍ കേന്ദ്രം സന്ദര്‍ശിക്കുന്നതുള്‍പ്പടെയുള്ള ചിത്രത്തില്‍ കാണാം. ആയുധശേഖരം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ വെപ്പണ്‍ ഗ്രേഡ് മെറ്റീരിയലാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നത്. ഉത്തരകൊറിയയുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക ചിത്രമാണ് പുറത്ത് വന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ന്യൂക്ലിയര്‍ വെപ്പണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടും വെപ്പണ്‍ ഗ്രേഡ് ന്യൂക്ലിയര്‍ മെറ്റീരിയലുകളുടെ ഉല്‍പ്പാദന കേന്ദ്രവുമാണ് കിം സന്ദര്‍ശിച്ചത്.ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ചിത്രം പുറത്ത് വിട്ടത്. യോങ്‌ബോണിലാണ് രാജ്യത്തിന്റെ ആണവ പരീക്ഷണ കേന്ദ്രം.

തന്ത്രപ്രധാനമായ ആണവ ആയുധങ്ങള്‍ക്കായി കൂടുതല്‍ മെറ്റീരിയലുകള്‍ നിര്‍മിക്കാന്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളോട് കിം ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെയും അവരുടെ സഖ്യകക്ഷികളുടെയും ഭീഷണി നേരിടാന്‍ ഉത്തരകൊറിയയ്ക്ക് ന്യൂക്ലിയര്‍ ആയുധ ശേഖരം അത്യാവശ്യമാണെന്നും കിം പറഞ്ഞു. സ്വയം കരുതല്‍ എന്ന നിലയ്ക്കും മുന്‍കരുതല്‍ എന്ന നിലയ്ക്കുമാണ് നീക്കം എന്നാണ് ഏകാധിപതിയുടെ പക്ഷം.