കസവണിഞ്ഞ് പുതിയ ബോയിംഗ് വിമാനം, ഓണാഘോഷം വാനോളമെത്തിച്ച് എയർ ഇന്ത്യ
കൊച്ചി: മലയാളികളുടെ സാംസ്കാരിക പൈതൃകവും ആഘോഷങ്ങളും വാനോളമെത്തിക്കാന്‍ കസവുടുത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. എയർലൈനിൻറെ ഏറ്റവും പുതിയ ബോയിംഗ് 737-8 വിമാനത്തിലാണ് മലയാളികളുടെ വസ്ത്ര ശൈലിയായ കസവ് മാതൃകയിൽ ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്. 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്.
കോഴിക്കോട് നിന്നും 86 സര്‍വ്വീസുകളാണുള്ളത്. ബാംഗ്ലൂര്‍, അല്‍ഐന്‍, അബുദാബി, ബഹ്റൈന്‍, ദമാം, ദോഹ, ദുബൈ, ജിദ്ദ, കുവൈറ്റ്, മസ്ക്കറ്റ്, റാസല്‍ഖൈമ, റിയാദ്, സലാല, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വീസുകളുണ്ട്. അയോധ്യ, ബാഗഡോഗ്ര, ഭുവനേശ്വര്‍, ചെന്നൈ, ഡെല്‍ഹി, ഗോവ, ഗുവാഹത്തി, ഗ്വാളിയര്‍, ഹൈദരാബാദ്, ഇന്‍ഡോര്‍, ജയ്പൂര്‍, കൊല്‍ക്കത്ത, ലഖ്നൗ, മംഗലാപുരം, മുംബൈ, പൂണെ, റാഞ്ചി, സൂറത്ത്, തിരുവനന്തപുരം, വിജയവാഡ, വാരണാസി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് വണ്‍ സ്റ്റോപ് സര്‍വീസുകളുമുണ്ട്.
കണ്ണൂരില്‍ നിന്നും 57 വിമാന സര്‍വീസുകളാണ് ആഴ്ച തോറും എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ളത്. അബുദാബി, ബഹ്റൈന്‍, ദമാം, ദോഹ, ദുബൈ, ജിദ്ദ, കുവൈറ്റ്, മസ്ക്കറ്റ്, റാസല്‍ഖൈമ, റിയാദ്, ഷാര്ജ് എന്നിവടങ്ങളിലേക്ക് നേരിട്ട് വിമാനങ്ങളുണ്ട്. തിരുവനന്തപുരത്തേക്ക് വണ്‍ സ്റ്റോപ് വിമാന സര്‍വ്വീസുമുണ്ട്.