KeralaTop News

ആർഎസ്എസ് നേതാവിനെ കാണേണ്ട ആവശ്യമില്ല, എഡിജിപിക്കൊപ്പം റാം മാധവിനെ കണ്ടിട്ടില്ല’; മുഖ്യമന്ത്രിയുടെ ബന്ധു

Spread the love

തിരുവനന്തപുരം: ആർഎസ്എസ് നേതാവ് റാം മാധവുമായി എഡിജിപിക്കൊപ്പം കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ബന്ധു ജി​ഗീഷ് നാരായണൻ. ആർഎസ്എസ് നേതാവിനെ കാണേണ്ട ആവശ്യമില്ലെന്നും പ്രചരിക്കുന്ന വാർത്ത ശുദ്ധ അസംബന്ധമാണെന്നും ജി​ഗീഷ് പ്രതികരിച്ചു. അപകടത്തെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണെന്നും ജി​ഗീഷ് പറഞ്ഞു.