KeralaTop News

ADGP -RSS കൂടിക്കാഴ്ച; പരാതികൾ അന്വേഷിക്കണം, തെറ്റ് കണ്ടെത്തിയാൽ നടപടി, ടിപി രാമകൃഷ്ണൻ

Spread the love

എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അജിത് കുമാർ എന്തിനു ആർഎസ്എസ് നേതാക്കളെ കണ്ടുവെന്നത് പരിശോധിക്കേണ്ടതാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. പരാതികൾ എല്ലാം സമഗ്രമായ പരിശോധനകൾക്ക് വിധേയമാക്കി തീരുമാനിക്കേണ്ടതാണ്, ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തുന്നുണ്ടെന്നും പരിശോധനയിൽ തെറ്റ് കണ്ടെത്തി കഴിഞ്ഞാൽ നടപടി ഉണ്ടാകുമെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

അതേസമയം, എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയല്ല പ്രശ്നം കണ്ടത് എന്തിനാണ് എന്നുള്ളതാണ്. ഇപി ജയരാജനെ മാറ്റിയത് ജാവേദ്ക്കറെ കണ്ട വിഷയത്തിൽ അല്ലെന്നും സംഘടനാപരമായ തീരുമാനമാണെന്നും
ആ പ്രശ്നത്തെ വേറെ രീതിയിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും രാമകൃഷ്ണൻ വിശദമാക്കി.

സ്പീക്കർ സ്വതന്ത്ര പദവിയാണ്. എന്തു പറയണം, എന്ത് പറയേണ്ട എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. ഫോൺ ചോർത്തൽ ആര് ചെയ്താലും തെറ്റാണ്. അൻവർ ഉന്നയിച്ച എല്ലാ പ്രശ്നവും അന്വേഷിക്കും. അൻവർ നേരെത്തെ നൽകിയ പരാതിയിൽ ശശി ഇല്ല. അങ്ങനെ ഒരു പരാതിയുണ്ടെങ്കിൽ അൻവർ എഴുതി നൽകട്ടെ. അൻവറിന് ന്യായമായ പരാതി ഉണ്ടെങ്കിൽ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതല്ലേ, എല്ലാ ദിവസവും ആരോപണം ഉന്നയിക്കൽ ആണോ. അത് നല്ല ലക്ഷണം അല്ലെന്നും ടിപി രാമകൃഷ്ണൻ പ്രതികരിച്ചു. വയനാട്, പാലക്കാട്‌, ചേലക്കര ഉപതെരഞ്ഞെടുപ്പ് വിഷയം എൽഡിഎഫ് യോ​ഗത്തിൽ ചർച്ച ചെയ്തു. വയനാട് പുനരധിവാസത്തിൽ സർക്കാർ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.