പാരിസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് മെഡല്‍ നേട്ടം; 7 സ്വര്‍ണമടക്കം 29 മെഡലുകള്‍
പാരിസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് മെഡല്‍ നേട്ടം. 7 സ്വര്‍ണമാണ് ഇന്ത്യ ഇതുവരെ നേടിയത്. 9 വെള്ളിയും 13 വെങ്കലവും അടക്കം 29 മെഡലുകള്‍ ഇന്ത്യ ആകെ നേടി. കഴിഞ്ഞ ടോക്കിയോ പാരാലിമ്പിക്‌സില്‍ കുറിച്ച 19 മെഡലുകളുടെ റെക്കോര്‍ഡ് ആണ് ഇന്ത്യ മറികടന്നത്.
ട്രാക്കിലും ജൂഡോയിലും അടക്കം പല ഇനങ്ങളിലും ആദ്യമായി മെഡല്‍ നേടാനും ഇത്തവണ ഇന്ത്യയ്ക്കായി. ആകെ മെഡല്‍ വേട്ടയില്‍ 18ാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്യുന്നത്.
94 സ്വര്‍ണമടക്കം 218 മെഡല്‍ നേടിയ ചൈനയാണ് ഒന്നാം സ്ഥാനത്ത്. ബ്രിട്ടന്‍, അമേരിക്ക എന്നിവര്‍ മെഡല്‍ വേട്ടയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. അതേസമയം, പാരിസ് പാരാലിമ്പിക്‌സിന് ഇന്ന് സമാപനമാകും. രാത്രി പതിനൊന്നര മുതലാണ് സമാപന ചടങ്ങുകള്‍ നടക്കുക.